ഓൺലെെൻ ക്ലാസുകൾ മാത്രമുള്ള വിദേശ വിദ്യാർഥികൾ നാടുവിടണമെന്ന് അമേരിക്ക

Foreign Students Whose Classes Moved Online

ഓൺലെെൻ ക്ലാസുകൾ മാത്രമുള്ള വിദേശ വിദ്യാർഥികൾ രാജ്യം വിടണമെന്ന് യുഎസ്. കൊവിഡ് വ്യാപനം മൂലമാണ് തീരുമാനമെന്ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റം എൻഫോഴ്സ്മെൻ്റ് അറിയിച്ചു. പൂർണമായും ഓൺലെെൻ ക്ലാസുകളിലേക്ക് മാറിയ വിദേശത്തുനിന്നുള്ള എഫ്-1 എം-1 വിദ്യാർഥികൾ യുഎസിൽ തുടരേണ്ടതില്ലെന്നും യുഎസിൽ ഓൺലെെൻ ക്ലാസുകളിൽ എൻറോൾ ചെയ്ത വിദ്യാർഥികൾ രാജ്യം വിടുകയോ മറ്റ് സ്കൂളുകളിലേക്ക് മാറുകയോ ചെയ്യണമെന്നും ഐസ്ഇ അറിയിച്ചു. ഇത് അനുസരിച്ചില്ലെങ്കിൽ ഗുരുതരമായ ഇമിഗ്രേഷൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഐസ്ഇ വ്യക്തമാക്കിയിട്ടുണ്ട്. 

പൂർണമായി ഓൺലെെൻ പഠനം നടത്തുന്ന സ്കൂളുകളിലേക്ക് എൻറോൾ ചെയ്ത വിദ്യാർഥികൾക്ക് വീസ അനുവദിക്കരുതെന്നും നിർദേശമുണ്ട്. അടുത്ത സെമസ്റ്ററിലേക്കുള്ള പദ്ധതികളൊന്നും യുഎസിലെ മിക്ക സർവകലാശാലകളും കോളേജുകളും  പ്രഖ്യാപിച്ചിട്ടില്ല. 2018-2019 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ്റർനാഷണൽ എഡ്യൂക്കേഷൻ്റെ കണക്ക് പ്രകാരം ഏകദേശം ഒരു മില്യനോളം വിദേശ വിദ്യാർഥികളാണ് യുഎസിൽ പഠിക്കുന്നത്. യുഎസിൽ വിദേശ പഠനത്തിനായി വരുന്ന ഏറ്റവും കൂടുതൽ വിദ്യാർഥികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 

content highlights: Foreign Students Whose Classes Moved Online “Must Depart Country”: US