ചൈനീസ് സോഷ്യൽ മീഡിയ ആപ്പുകൾ നിരോധിക്കാനൊരുങ്ങി അമേരിക്ക

US looking at banning Chinese social media apps, including TikTok: Mike Pompeo

വീഡിയോ ഷെയറിങ് ആപ്പായ ടിക്ക് ടോക്ക് ഉൾപെടെയുള്ള ചൈനീസ് സോഷ്യൽ മീഡിയ ആപ്പുകൾ നിരോധിക്കാനൊരുങ്ങി അമേരിക്ക. ടിക്ക് ടോക്ക് ഉൾപെടെയുള്ള ചൈനീസ് സോഷ്യൽ മീഡിയ ആപ്പുകൾ നിരോധിക്കുന്ന കാര്യം പരിശോധിച്ച് വരുകയാണെന്ന് യുഎസ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി. മുൻപ് ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തെ മൈക്ക് പോംപിയോ സ്വാഗതം ചെയ്തിരുന്നു. കൂടാതെ ഇന്ത്യയുടെ തീരുമാനം അമേരിക്ക പിന്തുടരണമെന്ന അഭിപ്രായങ്ങളും ഉയർന്നിരുന്നു.

കൊവിഡ് വ്യാപന വിഷയങ്ങളിലും ചൈനക്കെതിരെ അമേരിക്ക വിമർശനങ്ങൾ ഉയർത്തുന്ന സാഹചര്യ കൂടി പരിഗണിച്ചാണ് ചെെനീസ് ആപ്പുകൾ നിരോധിക്കാൻ തീരുമാനിച്ചതെന്ന് സ്റ്റേറ്റ് സെക്രട്ടറി അഭിപ്രായപെട്ടു. ചൈനീസ് കമ്പനിയായ ടിക്ക് ടോക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിൽ രാജ്യസുരക്ഷ സംബന്ധിച്ച കാര്യങ്ങളിൽ യുഎസ് അധികൃതർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുക, രാജ്യ സുരക്ഷ തുടങ്ങിയവ മുൻനിർത്തിയാണ് ടിക്ക് ടോക്ക് ഉൾപെടെയുള്ള 59 ചൈനീസ് ആപ്പുകൾക്കെതിരെ കടുത്ത നടപടിയിയെടുക്കാൻ അമേരിക്കൻ ഭരണകൂടം തീരുമാനിച്ചത്.

Content Highlights; US looking at banning Chinese social media apps, including TikTok: Mike Pompeo