ലോകാരോഗ്യ സംഘടനയിൽ നിന്ന് ഔദ്യോഗികമായി പിന്മാറി അമേരിക്ക

After Funding Threat By Trump, US Starts Process To Pull Out From WHO

ലോകാരോഗ്യ സംഘടനയിൽ നിന്ന് ഔദ്യോഗികമായി പിന്മാറാൻ അമേരിക്കയുടെ തീരുമാനം. പിൻവാങ്ങുന്നതായി അറിയിച്ചുകൊണ്ടുള്ള സന്ദേശം ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസിന് സമർപ്പിച്ചു. അമേരിക്കയിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിനിടയിലാണ് ട്രംപിൻ്റെ പുതിയ തീരുമാനം. പിൻവാങ്ങൽ 2021 ജൂലെെ ആറിന് പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. എന്നാൽ തിങ്കളാഴ്ച മുതൽ അമേരിക്ക ലോകാരോഗ്യ സംഘടനയിൽ ഉണ്ടാവില്ലെന്നാണ് ദി ഹിൽ റിപ്പോർട്ട് ചെയ്തത്.

 

കൊവിഡ് വെെറസിനെ നേരിടാൻ ഡബ്ല്യു.എച്ച്.ഒ ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച്  ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറുന്നതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ലോകാരോഗ്യ സംഘടനയ്ക്ക് നൽകികൊണ്ടിരിക്കുന്ന ധനസഹായം മറ്റേതെങ്കിലും ആരോഗ്യ സംഘടനകൾക്ക് നൽകുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിൻ്റെ പുതിയ നടപടി. 

content highlights: After Funding Threat By Trump, US Starts Process To Pull Out From WHO