യുഎസിലെ ഫ്ലോറിഡയിൽ കൊവിഡ് കേസുകൾ കുത്തനെ വർധിക്കുന്നു. 24 മണിക്കൂറിനിടെ 15,999 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയിൽ മൊത്തത്തിൽ റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കേസുകളിൽ നാലിലോന്നോളം വരുമിത്. ശനിയാഴ്ച മാത്രം 10,360 കേസുകളും 95 മരണവുമാണ് ഫ്ലോറിഡയിൽ റിപ്പോർട്ട് ചെയ്തത്. യുഎസ് ജനസംഖ്യയുടെ 7% ശതമാനം മാത്രം വരുന്ന ഫ്ലോറിഡ രോഗികളുടെ എണ്ണത്തിൽ കാലിഫോർണിയയുടെ റെക്കോർഡാണ് മറികടന്നിരിക്കുന്നത്. കൂടാതെ എറ്റവും കൂടുതൽ പ്രായമുള്ളവർ താമസിക്കുന്ന സംസ്ഥാനം കൂടിയാണിത്.
ടൂറിസത്തെ പ്രധാന വരുമാനമായി കാണുന്ന സംസ്ഥാനത്ത് കഴിഞ്ഞ മേയ് മാസം മുതൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചിരുന്നു. ഫ്ലോറിഡയിലെ ഒർലാൻഡോയിലുള്ള വാൾട്ട് ഡിസ്നി വേൾഡ് വീണ്ടും തുറന്നതിന് ഒരു ദിവസത്തിന് ശേഷമാണ് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഫ്ലോറിഡ ഒരു രാജ്യമായിരിന്നെങ്കിൽ ലോകത്ത് ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ രാജ്യമാകുമായിരുന്നു എന്ന് റോയിട്ടേഴ്സ് അനാലിസിസ് പറഞ്ഞു.
content highlights: Disney World reopens as US virus death toll surges