സ്വര്‍ണക്കടത്ത് കേസ്; എന്‍ഐഎ അന്വേഷണം തുടരുന്നതിനിടെ യുഎഇ അറ്റാഷെ രാജ്യം വിട്ടു

തിരുവനനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം തുടരുന്നതിനിടെ യുഎഇ അറ്റാഷെ രാജ്യം വിട്ടു. അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മി ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് മടങ്ങിയത്.

തിരുവനന്തപുരത്ത് നിന്നും ഞായറാഴ്ച ഡല്‍ഹിയിലേക്ക് പോയ അറ്റാഷെ രണ്ട് ദിവസം മുന്‍പ് യുഎഇയിലേക്ക് പോകുകയായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതികള്‍ മൊഴി നല്‍കിയതിന് പിന്നാലെയാണ് അറ്റാഷെ രാജ്യം വിട്ടത്. നയതന്ത്ര പരിരിക്ഷയുള്ള അറ്റാഷയെ ചോദ്യം ചെയ്യാന്‍ ചെയ്യാന്‍ അന്വേഷണ സംഘം ആലോച്ചിരുന്നു. ഇത് സംബന്ധിച്ച നീക്കം കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറ്റാഷെ രാജ്യം വിട്ടത്.

അറ്റാഷെയുടെ മടങ്ങി പോക്ക് കേന്ദ്ര സര്‍ക്കാരിന്റെ അറിവോടെയാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിച്ച ശേഷം യുഎഇ അറ്റാഷെയെ മടക്കി വിളിച്ചതാകാമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: UAE Attache back to home amid case investigation on going