സ്വർണ കടത്ത് കേസുമായി ബന്ധപെട്ട് സംസ്ഥാന പോലിസിൻ്റെ കൈവശമുള്ള നിർണ്ണായക വിവരങ്ങൾ ദേശിയ അന്വോഷണ ഏജൻസിക്ക് കൈമാറി ഡിജിപി. ഒരു കിലോ സ്വര്‍ണം കടത്തിയാൽ കടത്തിക്കൊണ്ട് വരുന്നവര്‍ക്കുള്ള പ്രതിഫലം ഒന്നര ലക്ഷം രൂപയാണെന്നാണ് സംസ്ഥാന പോലീസ് റിപ്പോർട്ട്. കേസുമായി ബന്ധപെട്ട എല്ലാ സഹായവും ദേശിയ അന്വോഷണ ഏജൻസിക്ക് ഉണ്ടാകുമെന്നും കേരളാ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ പോലിസും എക്സൈസും കൂടി പിടികൂടിയ സ്വർണം, കാരിയർമാരുടെ റിക്രൂട്ട്മെൻ്റ് തീവ്ര നിലപാടുള്ള കക്ഷികളുടെ പങ്കാളിത്തം തുടങ്ങിയ കാര്യങ്ങളിൽ സംസ്ഥാന പോലീസ് ശേഖരിച്ച എല്ലാ വിവരങ്ങളും അന്വോഷണ ഏജൻസിക്ക് കൈമാറി. ഏറ്റവും കൂടുതൽ സ്വർണം പിടികൂടിയിട്ടുള്ളത് 2018 ലായിരുന്നു. ഒരു കിലോ സ്വർണം കടത്തുമ്പോൾ കടത്തുന്ന വ്യക്തിക്ക് ഒന്നര ലക്ഷം രൂപയോളം പ്രതിഫലം ലഭിക്കുമെന്നായിരുന്നും പോലീസ് കണ്ടെത്തൽ.
സ്വർണ ക്കടത്ത് കേസ് അന്വോഷിക്കുന്ന എൻഐഎ സംഘം ക്രൈം ബ്രാഞ്ചുമായി ചർച്ച നടത്തുകയും തിരുവന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി ആശയ വിനിമയം നടത്തുകയും ചെയ്തു. സ്വപ്ന സുരേഷുമായി ബന്ധപെട്ട് ക്രൈം ബ്രാഞ്ച് അന്വോഷിക്കുന്ന കേസിലേക്ക് പ്രസക്തമായ വിവരങ്ങൾ ദേശിയ അന്വോഷണ ഉദ്യോഗസ്ഥരും ക്രൈം ബ്രാഞ്ചിന് നൽകി. തുടരന്വോഷണത്തിന് ആവശ്യമായ വിവരങ്ങൾ ഇരു കൂട്ടർക്കും കൈമാറുമെന്നും ധാരണയായി.
Content Highlights; The DGP handed over the report to the NIA in the gold smuggling case