സ്വർണക്കടത്ത് കേസ്; എം ശിവശങ്കറുമായി സരിത്തിന് അടുത്ത ബന്ധമെന്ന് മൊഴി

Gold Smuggling Case Swapna Suresh Sandeep Nair PS Sarith NIA

സ്വർണക്കടത്തുമായി ബന്ധപെട്ട എല്ലാ വിവരങ്ങളും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം ശിവശങ്കറിന് അറിയാമെന്ന് കേസിലെ ഒന്നാം പ്രതിയായ സരിത്തിൻ്റെ മൊഴി. ദീർഘകാലമായി ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്നും നടന്ന എല്ലാ കാര്യങ്ങളെ കുറിച്ചും ശിവശങ്കറിന് അറിയാമെന്നും സരിത്ത് എൻഐയ്ക്ക് മൊഴി നൽകി. കഴിഞ്ഞ ദിവസം കസ്റ്റംസ് 9 മണിക്കൂറോളം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ കിട്ടിയ മൊഴിയുടെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തേക്കും. സ്വർണക്കടത്ത് കേസിലെ മറ്റ് പ്രതികളായ സ്വപ്നയെയും സന്ദീപിനെയും തിരുവന്തപുരത്തെ വിവിധ സ്ഥലങ്ങളിലെത്തിച്ച് എൻഐഎ തെളിവെടുത്തു. സ്വർണ്ണക്കടത്തിന് ഗൂഢാലോചന നടത്തിയ ഫ്ലാറഅറിലും സരിത്തിൻ്റെ അരുവിക്കരയിലെ വീട്ടിലും സ്വപ്നയുടെ ഫ്ലാറ്റിലും അന്വോഷണ സംഘം തെളിവെടുപ്പ് നടത്തി.

Content Highlights; Gold Smuggling Case Swapna Suresh Sandeep Nair PS Sarith NIA