‘എന്നേക്കാള്‍ വലിയ ദേശസ്‌നേഹിയില്ല’; മാസ്ക് ധരിക്കുന്നതിനെ പ്രോത്സാഹിപ്പിച്ച് ട്രംപ്

Donald Trump tweets photo wearing a mask

മാസ്ക് നിർബന്ധമായും ധരിക്കണമെന്ന ഉത്തരവിറക്കില്ലെന്ന് പറഞ്ഞ് ദിവസങ്ങൾക്ക് ശേഷം നിലപാട് മാറ്റി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. പൊതുസ്ഥലത്ത് മാസ്ക് ധരിച്ച് പ്രത്യക്ഷപെട്ട് ദിവസങ്ങൾക്ക് ശേഷമാണ് വൈറസിനെ ചെറുക്കാനുള്ള മികച്ച മാർഗമാണ് മാസ്കെന്ന് വ്യക്തമാക്കി തിങ്കളാഴ്ച ട്രംപ് ട്വീറ്റ് ചെയ്തത്. താന്‍ മാസ്ക് ധരിക്കുന്നുണ്ടെന്നും തന്നേക്കാള്‍ വലിയ രാജ്യസ്നേഹി ഇല്ലെന്നുമാണ് ട്രംപിന്‍റെ പ്രതികരണം. അദൃശ്യമായ ചൈന വൈറസിനെ തുരത്താൻ നാം ഒറ്റകെട്ടായി ശ്രമിക്കണമെന്നും സാമൂഹിക അകലം പാലിക്കാൻ സാധിക്കാതെ വരുന്ന സാഹചര്യങ്ങളിൽ മാസ്ക് ധരിക്കുന്നത് രാജ്യസ്നേഹം ഓണെന്ന് പലരും പറയുന്നുവെന്നും, നിങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്‍റിനേക്കാള്‍ വലിയ രാജ്യസ്നേഹിയില്ല എന്നുമാണ് ട്രംപ് ട്വീറ്റ് ചെയ്തത്.

ട്വിറ്റർ സന്ദേശത്തോടൊപ്പം മാസ്കണിഞ്ഞ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയും ട്രംപ് പങ്കുവെച്ചു. ജനങ്ങൾക്ക് അവരുടേതായ സ്വാതന്ത്ര്യം ഉണ്ടെന്നും മാസ്ക് ധരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവരാണെന്നുമായിരുന്നു ട്രംപ് കഴിഞ്ഞ ആഴ്ച പ്രതികരിച്ചത്. കൊവിഡ് വ്യാപനത്തിന് ശേഷം മിലിട്ടറി ആശുപത്രി സന്ദർശിച്ചപ്പോഴായിരുന്നു ട്രംപ് ആദ്യമായി മാസ്ക് ധരിച്ചത്. മാസ്ക് ധരിക്കുന്നത് ‘രാഷ്ട്രീയമായി ശരിയാണെ’ന്ന് ട്രംപ് ഒരിക്കൽ വിശദീകരിച്ചിരുന്നു. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുൻനിർത്തിയാണ് മാസ്ക് വിഷയത്തിൽ ട്രംപിന്റെ ‘മനംമാറ്റ’മെന്നാണ് വിമര്‍ശകര്‍ ഇപ്പോൾ വ്യക്തമാക്കുന്നത്

Content HIghlights; Donald Trump tweets photo wearing a mask