കൊവിഡ് പ്രതിരോധത്തിന് പപ്പടം കഴിക്കാൻ ആഹ്വാനം ചെയ്ത് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‍വാൾ. ഭാഭിജി പപ്പടം എന്ന പേരിലുള്ള പപ്പടം പരിചയപെടുത്തി കൊണ്ടാണ് വിചിത്ര അവകാശ വാദവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ഒരു ദിവസം ഒരു പപ്പടം- കൊറോണയെ അകറ്റി നിർത്തുമെന്നും, കൊവിഡ് പ്രതിരോധത്തിന് ആവശ്യമായ ആൻ്റിജൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ പപ്പടത്തിലുണ്ടെന്നുമാണ് മന്ത്രിയുടെ അവകാശ വാദം. ആത്മ നിർഭർ അഭിയാന് കീഴിലാണ് പപ്പട നിർമ്മാണമെന്നും വീഡിയോയിൽ അദ്ധേഹം വ്യക്തമാക്കി.
അദ്ധേഹത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇത്തരത്തിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന മന്ത്രിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. മന്ത്രിയെ കളിയാക്കി അഭിനേത്രിയും കോൺഗ്രസ് നേതാവുമായ നഗ്മ രംഗത്തെത്തി. എല്ലാവരും പപ്പടം കഴിച്ചോളൂ. പപ്പടം കഴിച്ചാൽ കോവിഡ് ബാധിക്കില്ലെന്നാണ് ബി.ജെ.പി മന്ത്രി പറയുന്നതെന്നും നഗ്മ ട്വീറ്റ് ചെയ്തു.
Content Highlights; A BJP Minister Has Gone Viral After He Claimed ‘Bhabhiji Papad’ Can Fight Coronavirus