ഇന്ന് സർവ്വകക്ഷിയോഗം; സമ്പൂര്‍ണ ലോക്ക് ഡൗണ്‍ സംബന്ധിച്ച് ചർച്ച നടത്തും

All-party meeting held today to seek suggestions for lockdown in Kerala

സംസ്ഥാനത്ത് കൊവിഡ് ബാധിതർ വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ന് സർവ്വകക്ഷിയോഗം ചേരും. പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ച് ചേർന്നിരിക്കുന്നത്. സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് സമ്പൂർണ ലോക്ക് ഡൗണ്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് യോഗത്തിൽ നേതാക്കളുമായി ചർച്ച നടത്തും. 

പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. ഇന്ന് ഉച്ചക്ക് ശേഷമാണ് യോഗം ചേരുക. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങളെ സംബന്ധിച്ച കാര്യത്തിലും ചർച്ച നടത്തും. യോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച പ്രത്യേക മന്ത്രി സഭായോഗം ചേരുന്നുണ്ട്‌. യോഗത്തിലായിരിക്കും സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതില്‍ അന്തിമ തീരുമാനമെടുക്കുക. 

മന്ത്രിസഭായോഗത്തിന് മുന്നോടിയായി സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗണ്‍ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട്  മുഖ്യമന്ത്രി സംസ്ഥാനത്തെ വിവിധ മതനേതാക്കളുമായും ഇന്ന് ചർച്ച നടത്തും. 

content highlights: All-party meeting held today to seek suggestions for lockdown in Kerala