ലോകത്തെ വിപണിമൂല്യമുള്ള 50 കമ്പനികളുടെ പട്ടികയിൽ റിലയൻസ്

Mukesh Ambani's RIL enters into the list of World's 50 most valued companies

ലോകത്തിലെ ഏറ്റവും വിപണിമൂല്യമുള്ള 50 കമ്പനികളുടെ പട്ടികയിൽ ഇടം പിടിച്ച് റിലയൻസ് ഇൻഡസ്ട്രീസ്. വ്യാഴാഴ്ച കമ്പനിയുടെ ഓഹരി വില 56.55 രൂപ ഉയര്‍ന്ന് 2,060.65 രൂപയിലെത്തിയതോടെ വിപണിമൂല്യം 13 ലക്ഷം കോടി രൂപ കടന്നു. ഇതോടെ ആമസോൺ, ആപ്പിൾ, മെെക്രോസോഫ്റ്റ്, ആൽഫബെറ്റ് തുടങ്ങിയ ആഗോള കമ്പനികളോടൊപ്പം റിലയൻസും ഇടംപിടിച്ചു.

വിപണിമൂല്യമുള്ള 50 കമ്പനികളിൽ റിലയൻസിൻ്റെ സ്ഥാനം 48 ആണ്. ആദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി ഈ സ്ഥാനത്തെത്തുന്നത്. 1.7 ലക്ഷം കോടി ഡോളർ മൂല്യമുള്ള സൌദി ആരാംകോയാണ് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി. ഏഷ്യയിൽ നിന്നുള്ള കമ്പനികളിൽ 10ാം സ്ഥാനത്താണ് റിലയൻസ്. ഇന്ത്യൻ കമ്പനിയായ ടി.സി.എസ് ലോകത്തിലെ ഏറ്റവും വിപണിമൂല്യമുള്ള ആദ്യ 100 കമ്പനികളിൽ ഇടംപിടിച്ചിട്ടുണ്ട്. 

content highlights: Mukesh Ambani’s RIL enters into the list of World’s 50 most valued companies