സർക്കാരിനെതിരെ രൂക്ഷ വിമർശന വുമായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല രംഗത്തെത്തി. അഴിമതിയുടേയും ധൂർത്തിൻ്റെയും കൂടാരമായി സർക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും മാറിയെന്നാണ് രമേഷ് ചെന്നിത്തല അഭിപ്രായപെട്ടത്. ഇതുവരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളെല്ലാം ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും, ചരിത്രത്തിൽ ഇതുവരെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹ കുറ്റത്തിന്‍റെ ഭാഗമായിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.
പൊലീസ് ഹെഡ്ക്വാട്ടേഴ്സ് അഴിമതിയിൽ അന്വേഷണത്തിന് സർക്കാർ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ് അഴിമതി നടന്നതെന്നും, ഐടി വകുപ്പിന് കീഴിലെ നിയമങ്ങളിലടക്കം അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്നും ചെന്നിത്തല ആരോപിച്ചു. ഒരു ലക്കും ലഗാനുമില്ലാതെയാണ് കേരളത്തിൽ കൺസൾട്ടൻസികളെ നിയമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി രാജി വെച്ച് സി.ബി.ഐ അന്വേഷണം വേണമെന്നും, കോടിയേരി തന്നെ കുറിച്ച് പറഞ്ഞത് പച്ച വർഗ്ഗീയതയാണ്, തന്‍റെ ഡി.എൻ.എ എന്താണെന്ന് കേരളത്തിലെ ജനങ്ങൾക്കറിയാമെന്നും ചെന്നിത്തല പറഞ്ഞു.
Content Highlights; chennithala against ldf government