ബ്രിട്ടീഷ് കറൻസിയിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്യാനൊരുങ്ങുന്നു

uk considering a coin to commemorate indias mahatma gandhi

ബ്രിട്ടീഷ് കറൻസിയിൽ ഇന്ത്യൻ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്യാനൊരുങ്ങുന്നു. ‘വീ ടു ബിൽറ്റ് ബ്രിട്ടൻ’ എന്ന പ്രചരണത്തിൻ്റെ ഭാഗമായാണ് ഗാന്ധിജിയെ കറൻസിയിൽ ഉൾപെടുത്തുന്നത്. ഇതോടെ ബ്രീട്ടീഷ് കറൻസിയിൽ ഉൾപെടുന്ന വെള്ളക്കാരനല്ലാത്ത ആദ്യ വ്യക്തിയും മഹാത്മ ഗാന്ധിയാകും. നാണയങ്ങളുടെ ഡിസൈൻ തീരുമാനിക്കുന്ന റോയൽ മിന്റ് ഉപദേശക സമിതി ഇന്ത്യൻ രാഷ്ട്ര പിതാവിനെ കറൻസിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

ഇന്ത്യൻ വംശജരായ നൂർ ഇനയാത്ത് ഖാൻ, ജമൈക്കൻ ബ്രിട്ടീഷ് നഴ്‌സ് മേരി സീകോൾ തുടങ്ങിയ വെള്ളക്കാരല്ലാത്തവരുടെ നേട്ടങ്ങൾ ആഘോഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നാണയത്തിൽ മഹാത്മാഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്യുന്നതെന്ന് ബ്രീട്ടീഷ് ധനകാര്യ വകുപ്പ് മന്ത്രി ഋഷി സുനാക്കിന്റെ ഓഫീസ് സ്ഥിരീകരിച്ചിരുന്നു. ബ്രിട്ടീഷ് നാണയത്തിൽ ഗാന്ധിയെ ഉൾപ്പെടുത്തുമെന്ന് മുൻ ചാൻസലർ സാജിദ് ജാവിദ് 2019 ഒക്ടോബറിൽ പ്രഖ്യാപിച്ചിരുന്നു.

Content Highlights; uk considering a coin to commemorate indias mahatma gandhi