ഫെയ്സ്ബുക്കിൻ്റെ വീഡിയോ ചാറ്റ് പ്ലാറ്റ്ഫോമായ മെസഞ്ചർ റൂം ഇനിമുതൽ വാട്സാപ്പിലും; ഒരേ സമയം 50 പേർക്ക് ഒന്നിക്കാവുന്ന വീഡിയോ കോൾ

WhatsApp new feature: Support for Messenger Rooms soon

ഫേസ്ബുക്കിന്‍റെ വീഡിയോ ചാറ്റിംഗ് പ്ലാറ്റ്ഫോം മെസഞ്ചര്‍ റൂം ഇനിമുതല്‍ വാട്ട്സ്ആപ്പിലും ലഭിക്കും. ആൻഡ്രോയ്ഡ്, ഐഫോൺ എന്നിവയിൽ ലഭ്യമായ വാട്സ്ആപ്പ് ആപ്പുകളിലും ഉടൻ സേവനം ലഭ്യമാക്കുമെന്നാണ് വാട്സ് ആപ്പ് വ്യക്തമാക്കുന്നത്. ഒരേ സമയം 50 പേർക്ക് വീഡിയോ ചാറ്റിൽ പങ്കെടുക്കാനുള്ള സൌകര്യമാണ് ഒരുക്കിയിരിക്കുന്നത്. സമയ പരിധിയില്ലാതെ യഥേഷ്ടം ചാറ്റ് ചെയ്യാനുള്ള സൌകര്യമാണ് മെസഞ്ചർ റൂമിൽ ഒരുക്കിയിരിക്കുന്നത്.

ഡെസ്ക് ടോപ്പിൽ വാട്സ്ആപ്പ് വെബ് തുറന്ന് ക്രിയറ്റ് റൂം എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക എന്നതാണ് വീഡിയോ കോളിൻ്റെ ആദ്യഘട്ടം. തുടർന്ന് വ്യക്തിഗത, ഗ്രൂപ്പ് ചാറ്റുകളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്ത് മുന്നോട്ട് പോകാം. മെസഞ്ചർ പ്രത്യേക വെബ്സൈറ്റ് ആയതു കൊണ്ടു തന്നെ ക്രിയേറ്റ് റൂമിൽ ക്ലിക്ക് ചെയ്യുന്ന സമയത്ത് തന്നെ വാട്സ് ആപ്പിനു പുറത്തേക്കാണ് ഉപഭോക്താവിനെ കൊണ്ടു പോകുന്നത്. ഇതോടെ ഫെയ്സ് ബുക്കിൻ്റെ വ്യവസ്ഥകൾ പാലിക്കാൻ ഉപഭോക്താവ് ബാധ്യസ്ഥനാണ്. തുടർന്ന് ഫെയ്സ് ബുക്ക് അക്കൌണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം മുന്നോട്ട് പോകാം. 

Content Highlights; WhatsApp new feature: Support for Messenger Rooms soon