രാമക്ഷേത്ര നിര്‍മാണം; ആഘോഷങ്ങള്‍ക്ക് മാറ്റ് കുറക്കാതെ അമേരിക്കന്‍ ഇന്ത്യക്കാരും

വാഷിങ്ടണ്‍: രാമക്ഷേത്ര നിര്‍മാണത്തിന് അയോധ്യയില്‍ ഒരുക്കങ്ങളും കൊവിഡ് നിയന്ത്രണങ്ങളും പൂര്‍ത്തിയായി. നാളെ പ്രധാനമന്ത്രി തറക്കല്ലിടുന്നതോടെ ക്ഷേത്ര നിര്‍മാണ ജോലികള്‍ ആരംഭിക്കും. ഇന്ത്യയിലുടനീളം ഹിന്ദു സമുദായക്കാര്‍ ആരാധനയോടും പ്രാര്‍ത്ഥനയോടെയുമാണ് നാളത്തെ ദിവസത്തെ നോക്കിക്കാണുന്നത്.

കൊവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആകെ 200 പേര്‍ക്ക് മാത്രമാണ് പൂജാസ്ഥലത്തേക്ക് പ്രവേശനം. എന്നാല്‍, അയോധ്യയില്‍ തറക്കല്ലിടല്‍ കര്‍മം നടക്കുന്ന അതേ സമയം പ്രാര്‍ത്ഥനകളുമായി ഒത്തുചേരാനാണ് അമേരിക്കയിലെ ഇന്ത്യക്കാരുടെ തീരുമാനം. കൊവിഡിന്റെ പശ്ചാത്തലത്തിലും ആഘോഷങ്ങള്‍ക്ക് ഒട്ടും മാറ്റ് കുറയില്ലെന്നതാണ് വിശ്വാസികളുടെ പക്ഷം.

Indian-Americans to celebrate Ram Temple foundation laying ceremony

അമേരിക്കയിലെ ക്ഷേത്രങ്ങളിലുടനീളം പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. കൂടാതെ, പുതിയ രാമക്ഷേത്രത്തിന്റെ ഡിജിറ്റല്‍ ചിത്രം ഉപയോഗിച്ച് നിര്‍മിക്കുന്ന ടാബ്ലോ യുഎസിലുടനീളം ക്യാപ്പിറ്റല്‍ ഹില്‍ മുതല്‍ വൈറ്റ് ഹൗസ് വരെ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. വിര്‍ച്വല്‍ പ്രാര്‍ത്ഥനകളും ഒത്തുചേരലുകളും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

അതുപോലെ തന്നെ ന്യൂയോര്‍ക്ക് നഗരത്തിലും ഹിന്ദു സമുദായ നേതാക്കള്‍ ചരിത്രപരമായ ആചാരം ആഘോഷിക്കാന്‍ തീരുമാനിച്ചു. ഓഗസ്റ്റ് 5 ന് ടൈംസ് സ്‌ക്വയറിലെ ഭീമാകാരമായ പരസ്യബോര്‍ഡുകളിലൂടെ അയോദ്ധ്യയിലെ രാമ ക്ഷേത്രത്തിന്റെ 3 ഡി ഛായാചിത്രങ്ങളും ഭഗവാന്‍ രാമന്റെ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ഭീമന്‍ നാസ്ഡാക്ക് സ്‌ക്രീനും 17,000 ചതുരശ്രയടി എല്‍ഇഡി ഡിസ്‌പ്ലേ സ്‌ക്രീനും ഉള്‍പ്പെടുന്ന പരസ്യ ബോര്‍ഡാണ് തയാറായിരിക്കുന്നതെന്ന് പ്രമുഖ കമ്മ്യൂണിറ്റി നേതാവും അമേരിക്കന്‍ ഇന്ത്യ പബ്ലിക് അഫയേഴ്സ് കമ്മിറ്റി പ്രസിഡന്റുമായ ജഗദീഷ് സെവാനി പറഞ്ഞു.

Analog Way and SNA Displays drive highest-resolution LED screen in ...

ലോകത്തിലെ തുടര്‍ച്ചയായ എക്സ്റ്റീരിയര്‍ ഡിസ്‌പ്ലേകളും ടൈംസ് സ്‌ക്വയറിലെ ഏറ്റവും ഉയര്‍ന്ന റെസല്യൂഷനുമുള്ള എല്‍ഇഡി സ്‌ക്രീനാണിത്.

Content Highlight: How Indian-Americans are celebrating Ram Temple bhoomi poojan