രാമക്ഷേത്രത്തിനായുള്ള പോരാട്ടം സ്വാതന്ത്ര്യ സമരം പോലെ; അയോധ്യ ലോകം മുഴുവൻ പ്രതി‌ധ്വനിക്കുന്നുവെന്നും നരേന്ദ്ര മോദി

From Laos to Lanka, Ram is everywhere: PM Modi in Ayodhya

അയോധ്യയിലെ രാമക്ഷേത്രത്തിനായുള്ള പോരാട്ടം സ്വാതന്ത്ര്യ സമരം പോലയാണെന്നും നൂറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരമമായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിലെ ശ്രീരാമ ജയഘോഷങ്ങൾ അയോധ്യയിൽ മാത്രമല്ല ലോകമെമ്പാടും പ്രതിധ്വനിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിന് ശേഷം ഭക്തരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇത്രയും കാലം കൂടാരത്തിൽ കഴിഞ്ഞിരുന്ന രാം ലല്ലയ്ക്ക് വേണ്ടി നാം ഒരു വലിയ ക്ഷേത്രം നിർമിക്കാൻ പോവുകയാണ്. അയോധ്യയിലെ രാമക്ഷേത്രം നമ്മുടെ പാരമ്പര്യത്തിൻ്റെ ആധുനിക മാതൃകയായി മാറും. ദളിതരും പിന്നോക്കക്കാരും ക്ഷേത്രം യാഥാര്‍ത്ഥ്യമാകാന്‍ ആഗ്രഹിച്ചിരുന്നെന്നും മോദി പറഞ്ഞു. ഈ പുണ്യ അവസരത്തിൽ രാജ്യത്തെ കോടാനുകോടി രാമഭക്തന്മാർക്കും രാജ്യത്തെ എല്ലാ പൌരന്മാർക്കും ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്കും താൻ നന്ദി അറിയ്ക്കുന്നുെവന്നും മോദി പറഞ്ഞു.

ഭൂമിപൂജയ്ക്ക് ശേഷം 40 കിലോ ഗ്രാം തൂക്കമുള്ള വെള്ളിശില സമര്‍പ്പിച്ചാണ് മോദി ശില സ്ഥാപനം നടത്തിയത്. തുടര്‍ന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊണ്ടുവന്ന ഒമ്പത് ശിലകള്‍ കൂടി സ്ഥാപിച്ചു. പ്രധാനമന്ത്രിയെ കൂടാതെ 174 പേരാണ് ചടങ്ങിൽ പങ്കെടുത്തത്. 

content highlights: From Laos to Lanka, Ram is everywhere: PM Modi in Ayodhya