രാമക്ഷേത്ര നിർമ്മാണത്തിന് അഭിനന്ദനങ്ങൾ അറിയിച്ച് അരവിന്ദ് കെജ്രിവാൾ . രാജ്യത്തിന് പ്രശസ്തി ഉയർത്തുന്ന രാമക്ഷേത്ര നിർമ്മാണത്തിന് അഭിനന്ദനങ്ങൾ എന്ന് കെജ്രിവാൾ ട്വീറ്റ് ചെയ്തു. രാമക്ഷേത്രം വരുന്നതോടെ രാജ്യത്തിൻ്റെ പട്ടിണിയും ദാരിദ്രവും മാറുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറച്ചു.
भूमि पूजन के मौक़े पर पूरे देश को बधाई
भगवान राम का आशीर्वाद हम पर बना रहे। उनके आशीर्वाद से हमारे देश को भुखमरी, अशिक्षा और ग़रीबी से मुक्ति मिले और भारत दुनिया का सबसे शक्तिशाली राष्ट्र बने। आने वाले समय में भारत दुनिया को दिशा दे।
जय श्री राम! जय बजरंग बली!
— Arvind Kejriwal (@ArvindKejriwal) August 5, 2020
‘അയോധ്യയിൽ നടക്കുന്ന ഭൂമി പൂജയ്ക്ക് അഭിനന്ദനങ്ങൾ. തുടർന്നും നമുക്ക് രാമൻ്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കാം. ഇതോടെ രാജ്യത്തിൻ്റെ പട്ടിണിയും ദാരിദ്രവും മാറും. ഇന്ത്യ ലോക രാജ്യങ്ങൾക്ക് മുമ്പിൽ ഉയർത്തപ്പെടും. ജയ് ശ്രീറാം. ജയ് ബജ്റംഗ് ബാലി’. കെജ്രിവാള് ട്വീറ്റ് ചെയ്തു.
അതേസസമയം രാമക്ഷേത്ര ഭൂമി പൂജയിൽ പ്രതികരിച്ച് എഐഎംഐ നേതാവ് അസസുദ്ദിന്‍ ഒവൈസിയും രംഗത്തുവന്നു. ബാബരി മസ്ജിദ് ഇവിടുണ്ട്. എക്കാലത്തും അത് നിലനിൽക്കും എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഹാഷ്ടാഗ് ബാബരി മസ്ജിദ് എന്ന് അദ്ദേഹം പോസ്റ്റ് ചെയ്ത ട്വീറ്റ് ഇപ്പോൾ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.
content highlights: ‘Jai Shri Ram’: Arvind Kejriwal wishes the country ahead of Ayodhya event