ശ്രീരാമ ജന്മ ഭൂമി സന്ദർശിക്കുന്ന ആദ്യ പ്രധാന മന്ത്രി നരേന്ദ്ര മോദിയാണെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി. ഹനുമാൻ ഗാർഹി സന്ദർശിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയും മോദിയെന്ന് സർക്കാർ പറഞ്ഞു. 1992 ലാണ് മോദി അവസാനമായി അയോധ്യ സന്ദർശിച്ചത്. അന്ന് മുരളീമനോഹർ ജോഷി ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി എടുത്ത് കളയണമെന്നാവശ്യപെട്ട് നടത്തിയ തിരംഗ യാത്രയുടെ കൺവീനറായിരുന്നു മോദി. പിന്നീട് അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാതെ അവിടെ സന്ദർശനം നടത്തില്ലെന്ന് മോദി പ്രതിജ്ഞ എടുക്കുകയായിരുന്നു.
കഴിഞ്ഞ വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അംബേദ്കർ നഗർ അതിർത്തിയിലെത്തിയെങ്കിലും അയോധ്യയിൽ പ്രവേശിച്ചിരുന്നില്ല. പിന്നീട് ഉണ്ടായ രാമക്ഷേത്രം നിർമ്മിക്കാമെന്ന സുപ്രിം കോടതി വിധിയെ തുടർന്നാണ് ഇന്ന് ക്ഷേത്ര ട്രസ്റ്റ് ഭൂമി പൂജ സംഘടിപ്പിച്ചത്. നരേന്ദ്ര മോദിയാണ് ഭൂമി പൂജയ്ക്ക് നേതൃത്വം നൽകിയത്. 1990 കളിൽ ആരംഭിച്ച രാമക്ഷേത്ര നിർമ്മാണ പ്രചരണത്തിൻ്റെ പ്രധാന സംഘാടകരിൽ ഒരാളു കൂടിയായിരുന്നു നരേന്ദ്ര മോദി. ഈ കേസിൽ മുതിർന്ന നേതാക്കളായ എൽ കെ അദ്വാനി, മുരളീ മനോഹ ജോഷി, ഉമാഭാരതി എന്നിവർ വിചാരണ നേരിടുകയാണ്.
Content Highlights; PM Back In Ayodhya After 29 Years For Ram Temple Ceremony