ആറ് ലക്ഷം ചിരാതുകൾ തെളിയിച്ച് അയോധ്യയിലെ ദീപാവലി ആഘോഷം

Grand Deepotsav celebrations in Ayodhya, over 6 lakh diyas illuminate the holy city

അയോധ്യയിൽ മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ദീപാവലി ആഘോഷങ്ങൾക്ക് ഇന്നലെ രാത്രി തുടക്കം കുറിച്ചു. ആറ് ലക്ഷം ചിരാതുകളാണ് ഇന്നലെ അയോധ്യയിൽ തെളിഞ്ഞത്. യുപി പുറത്ത് വിട്ട കണക്കുകൾ പ്രാകരം 606569 ചിരാതുകളാണ് അയോധ്യയിൽ തെളിയിച്ചത്. ഇതിന് പുറമേ ലേസർ, ലൈറ്റ് ആൻഡ് സൌണ്ട് ഷോയും ആഘോഷത്തിന്റെ മാറ്റ് കൂട്ടാനായി ഉണ്ടായിരുന്നു.

അയോധ്യയിൽ സാകേത് കോളേജിൽ നിന്ന് നദീ തീരം വരെയുള്ള അഞ്ച് കിലോ മീറ്റർ പരിധിയിലാണ് ദീപാവലിയുടെ ഭാഗമായി ചിരാതുകൾ കത്തിച്ച് അലങ്കരിച്ചിരുന്നത്. അയോധ്യയിലെ രാമക്ഷേത്രം നിർമിക്കുന്ന സ്ഥലത്തായി വെള്ളിയാഴ്ച രാത്രി 11000 ചിരാതുകൾ തെളിയിക്കുകയും പ്രത്യേകം പൂജ നടത്തുകയും ചെയ്തു.

ആഘോഷങ്ങൾ പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും സാമൂഹിക അകലം ഉൾപെടെയുള്ള നിർദേശങ്ങളും അനുസരിച്ചു കൊണ്ടാണ് നടക്കുന്നതെന്നുമാണ് റിപ്പോർട്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ഗവർണർ തുടങ്ങിയവരും ദീപാവലി ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയിരുന്നു.

Content Highlights; Grand Deepotsav celebrations in Ayodhya, over 6 lakh diyas illuminate the holy city