ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; രാഷ്ട്രപതിക്ക് കത്തയച്ച് അയോധ്യയിലെ സന്യാസി, ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്നും ഭീഷണി

Ayodhya: Mahant Paramhans Das wants to end life, lists seven demands to President Ram Nath Kovind

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി അംഗീകരിക്കണമെന്ന് ആവശ്യപെട്ട് രാഷ്ട്രപതി റാംനാഥ് കോവിന്ദിന് കത്തയച്ച് അയോധ്യയിലെ സന്യാസി. തപസ്വി ചാവ്നിയിലെ മഹന്ത് പരംഹൻസ് ദാസ് എന്ന സന്യാസിയാണ് രാഷ്ട്രപതിക്ക് കത്തയച്ചത്. ഏഴ് ആവശ്യങ്ങളാണ് മഹന്ത് കത്തിൽ ഉന്നയിച്ചത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകണമെന്നും കത്തിലൂടെ ആവശ്യപെട്ടു.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുക, പശുവിനെ ദേശീയ അസ്തിത്വമായി പ്രഖ്യാപിക്കുക. ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരിക, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുക, പെൺകുട്ടികൾക്ക് സോജന്യ വിദ്യാഭ്യാസം, യുവാക്കൾക്ക് തൊഴിൽ, രാമായണത്തെ ദേശീയ കരിക്കുലങ്ങളിൽ ഉൾപെടുത്തുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. കൂടാതെ ദേശീയ താത്പര്യം മുൻനിർത്തി രാജ്യത്തിന്റെ മറ്റൊരു വിഭജനം തടയുകയാണ് ലക്ഷ്യമെന്നും മഹന്ത് കത്തിൽ വ്യക്തമാക്കി.

കത്തിന്റെ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അയോധ്യ ജില്ലാ മജിസ്ട്രേറ്റ് എന്നിവർക്കും കൈമാറിയിട്ടുണ്ട്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി അംഗീകരിക്കണമെന്ന ആവശ്യവുമായി ഒക്ടോബറിലാണ് മഹന്ത് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരുന്നു. എന്നാൽ ഇയാളുടെ ആരോഗ്യനില വഷളാകാൻ തുടങ്ങിയതോടെ പോലീസ് ബലമായി ഉപവാസം അവസാനിപ്പിക്കുകയായിരുന്നു.

Content Highlights; Ayodhya: Mahant Paramhans Das wants to end life, lists seven demands to President Ram Nath Kovind