“ശ്രീരാമനെന്നാൽ നീതിയും സ്നേഹവുമാണ് അനീതിയിൽ പ്രകടമാകില്ല”; രാഹുൽ ഗാന്ധി

Lord Ram is in love, compassion and justice: Rahul Gandhi tweets on Ram Temple Bhoomi Pujan in Ayodhya

അയോധ്യയിലെ രാമക്ഷേത്ര ഭൂമി പൂജയ്ക്ക് പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി രംഗത്ത്. മാനവികതയുടെ സ്വരൂപമാണ് മര്യാദാ പുരുഷോത്തമനായ രാമൻ, നമ്മുടെ ഉള്ളിലെ മനുഷ്യത്വത്തിൻ്റെ കാതലാണ് ആ ഗുണങ്ങളെന്നും രാമൻ എന്നാൽ സ്നേഹവും അനുകമ്പയുമാണ് അത് ക്രൂരതയിൽ പ്രകടമാകില്ല എന്നും രാഹുൽ ട്വീറ്റ് ചെയ്തു. രാമൻ എന്നാൽ നീതിയാണെന്നും അനീതിയുള്ളിടത്ത് രാമൻ്റെ സാന്നിദ്ധ്യമുണ്ടാകില്ലെന്നും രാഹുൽ വ്യക്തമാക്കി.

ഭൂമി പൂജയ്ക്ക് ആശംസയുമായെത്തിയ പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റും ഏറെ ശ്രദ്ധേയമായിരുന്നു. ദേശീയ ഐക്യവും, സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന ചടങ്ങായി ഭൂമി പൂജ മാറട്ടെ എന്നായിരുന്നു പ്രിയങ്കാ ഗാന്ധി ഇന്നലെ ട്വിറ്ററിൽ കുറിച്ചത്. ലാളിത്യം, സംയമനം, ത്യാഗം, പ്രതിബദ്ധത,ധൈര്യം..ഇതൊക്കെയാണ് രാമൻ എന്നും രാമൻ എല്ലാവർക്കൊപ്പമുണ്ടെന്നുമായിരുന്നു പ്രിയങ്ക ട്വീറ്റ് ചെയ്തത്. ഇതിനു പിന്നാലെയാണ് ഭൂമി പൂജയും, ക്ഷേത്ര നിർമ്മാണത്തെ കുറിച്ചും പരമാർശിക്കാതെ രാഹുൽ പ്രതികരണവുമായി രംഗത്തെത്തിയത്.

Content Highlights; Lord Ram is in love, compassion and justice: Rahul Gandhi tweets on Ram Temple Bhoomi Pujan in Ayodhya