സുശാന്ത് സിങ് കേസിൽ തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ നീചമായ രാഷ്ട്രീയത്തിൻ്റെ ഭാഗമാണന്ന് ആദിത്യ താക്കറെ

Sushant Singh Rajput Case: Allegations of involvement 'dirty politics', says Aditya Thackeray

സുശാന്ത് സിങിൻ്റെ കേസിൽ തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ നീചമായ രാഷ്ട്രീയത്തിൻ്റെ ഭാഗമാണെന്ന് മന്ത്രിയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെ. സിനിമാ മേഖലയിലുള്ളവരുമായി വ്യക്തിപരമായ ബന്ധങ്ങളുണ്ടാകുന്നത് കുറ്റമല്ലെന്നും മരിച്ചു പോയവരെ മുന്നിൽ നിർത്തി രാഷ്ട്രീയം കളിക്കുന്നത് മനുഷ്യത്വ രഹിതമാണെന്നും അദിത്യ താക്കറെ അഭിപ്രായപെട്ടു.

മഹാരാഷ്ട്ര സർക്കാർ ഇപ്പോൾ കൊറോണയ്ക്കെതിരായ പോരാട്ടത്തിലാണെന്നും, കൊറോണ പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങൾ ചിലർക്ക് സഹിക്കുന്നില്ല അതു കൊണ്ടാണ് സുശാന്തിൻ്റെ മരണം സംബന്ധിച്ച കേസ് അന്യോഷണം അവർ രാഷ്ട്രീയ വത്കരിക്കുകന്നതെന്നും ആദിത്യ താക്കറെ പ്രസ്താവനയിൽ വ്യക്തമാക്കി.

മന്ത്രിമാരും ബോളിവുഡും തമ്മിലുള്ള അവിശുദ്ധ ബന്ധം കാരണം മുംബൈ പോലീസ് യഥാർത്ഥ പ്രതികളെ സംരക്ഷിക്കുകയാണെന്ന ബിജെപി ആരോപണത്തിന് പിന്നാലെയാണ് ആദിത്യ താക്കറെ പ്രസ്താവനയുമായി രംഗത്തെത്തിയത്.

Content Highlights; Sushant Singh Rajput Case: Allegations of involvement ‘dirty politics’, says Aditya Thackeray