സ്വർണ്ണക്കടത്ത് കേസ്; ശിവശങ്കറുമായി സ്വപ്നക്ക് അടുത്ത ബന്ധമെന്ന് എൻ.ഐ.എ

gold smuggling case

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ശിവശങ്കറുമായി സ്വപ്നക്ക് അടുത്ത ബന്ധമായിരുന്നെന്ന് എൻ.ഐ.എ. സ്വർണക്കടത്ത് ഗൂഢാലോചനയിൽ സ്വപ്നക്ക് വലിയ പങ്കുണ്ടെന്നും കോൺസുലേറ്റിൽ വൻ സ്വാധീനം ഉണ്ടായിരുന്നുവെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചു. കോൺസുലേറ്റിൽ നിന്ന് രാജി വെച്ച ശേഷവും 1000 ഡോളർ പ്രതിഫലം കോണ്‍സുലേറ്റ്‌ നൽകിയിരുന്നതായും സ്വപ്ന ഇല്ലാതെ കോൺസുലേറ്റ് ജനറലിൻ്റെ ജോലി ഒന്നും നടന്നിരുന്നില്ലെന്നും എൻഐഎ വ്യക്തമാക്കി.

കേസിൽ സ്വപ്ന സുരേഷ് നൽകിയ കേസിൽ ജാമ്യ ഹർജിയിൽ അന്തിമ വാദം തുടങ്ങി. നിലവിൽ 14 പേരെയാണ് കേസിൽ എൻഐഎ പിടികൂടിയതെന്നാണ് നേരത്തെ കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയെ അറിയിച്ചത്. രാജ്യത്തിനകത്തും പുറത്തുമായി വലിയ നെറ്റ് വർക്കാണ് സ്വർണക്കടത്തിന് പിന്നിലെന്നും, കേസിലെ പ്രതിയായ സ്വപ്നക്ക് നയതന്ത്ര ബാഗേജ് വഴി സ്വർണം എത്തുന്ന വിവരം കൃത്യമായി അറിയാമായിരുന്നു എന്നതിന് തെളിവ് ലഭിച്ചതായും എൻഐഎ വ്യക്തമാക്കി.

Content Highlights; gold smuggling case