മൂന്നാർ രാജമല ദുരന്തം; മരണസംഖ്യ 23 ആയി

rescue operations in rajamala continues today

രാജമല പെട്ടിമുടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ആഞ്ച് മൃതദേഹം കൂടി കണ്ടെത്തി. അപകടത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. കാണാതായവർക്കുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ഇന്നലെ പുലർച്ചെ മൂന്നു മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്.

തോട്ടം തൊഴിലാളികളിൽ താമസിക്കുന്ന ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിച്ചിലുണ്ടാകുകയായിരുന്നു. 78 പേരായിരുന്നു ഇവിടെ താമസിച്ചിരുന്നത്. 12 പേർ രക്ഷപെട്ടു. നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്.

Content Highlights; rescue operations in rajamala continues today