ഓൺലെെൻ പഠനം; 1.78 ലക്ഷം വിദ്യാർഥികൾക്ക് സൗജന്യമായി സ്മാർട്ട് ഫോൺ നൽകാൻ ഒരുങ്ങി പഞ്ചാബ്

Punjab To Give

വിദ്യാർത്ഥികൾക്ക് ഓൺലെെനിലൂടെ പഠനം ഉറപ്പുവരുത്തുന്നതിന് സംസ്ഥാനത്തെ എല്ലാ പന്ത്രണ്ടാം ക്സാസ് വിദ്യാർത്ഥികൾക്കും സ്മാർട്ട് ഫോൺ വിതരണം ചെയ്യാൻ തയ്യാറെടുത്ത് പഞ്ചാബ് സർക്കാർ. പദ്ധതി ആഗസ്റ്റ് 12ന് ഉദ്ഘാടനം ചെയ്യും. ഇതുവഴി വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന പഠന വിവരങ്ങൾ എല്ലാ കുട്ടികളിലും ലഭ്യമാകും. ലോക്ക് ഡൌൺ മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ വെെകിയതിനെ തുടർന്നാണ് സർക്കാർ പുതിയ പദ്ധതിയ്ക്ക് രൂപം നൽകിയത്.

പദ്ധതി നടപ്പാക്കുന്നതിലൂടെ യുവജനങ്ങൾക്ക് നൽകിയ വാഗ്ദാനം സർക്കാർ നിറവേറ്റുന്നതായി മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 5000 ത്തോളം പേർക്ക് ഫോൺ വിതരണം ചെയ്യും. ‘ക്യാപ്റ്റൻ സ്മാർട്ട് കണക്ട്’എന്ന കുറിപ്പും മുഖ്യമന്ത്രിയുടെ ചിത്രവും ഫോണിൻ്റെ പിൻഭാഗത്ത് പതിപ്പിച്ചിട്ടുണ്ട്. സർക്കാരിൻ്റെ ഇ-സേവ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്താണ് നൽകുന്നത്. കൊവിഡ് കണക്കിലെടുക്ക് എല്ലാ പട്ടണങ്ങളിലേയും 15 വിദ്യാർത്ഥികളെ മാത്രമായിരിക്കും പദ്ധതി ഉദ്ഘാടന പരിപാടിയിൽ പങ്കെടുപ്പിക്കുക. 

content highlights: Punjab To Give “Captain Connect” Smartphones To Students Amid Lockdown