മൊഡേണ വാക്സിൻ ലഭ്യമാകാൻ 1500 കോടി രൂപയുടെ കരാർ ഒപ്പിട്ട് അമേരിക്ക

he US inks 1.5 billion deal with Moderna for 100 million doses of coronavirus vaccine

കൊവിഡിനെതിരായ വാക്സിൻ എത്രയും വേഗം ലഭ്യമാകുക എന്ന ഉദ്ധേശത്തോടെ മരുന്ന കമ്പനിയായ മൊഡേണയുമായി 1500 കോടിയുടെ കരാർ ഒപ്പിട്ട് അമേരിക്ക. വാക്സിൻ പൂർണ സജ്ജമായാൽ ഒരു കോടി ഡോസുകൾ ലഭ്യമാക്കാനുള്ളതാണ് കരാർ. കൊവിഡ് വാക്സിൻ പൌരമ്നാർക്ക് ലഭിക്കുന്നതിനായി അമേരിക്ക മറ്റ് വാക്സിൻ നിർമാതാക്കളുമായും ഒപ്പു വെച്ചിട്ടുണ്ട്.

ഓപ്പറേഷൻ വാപ് സ്പീഡ് എന്ന പദ്ധതിക്ക് കീഴിലാണ് ഈ നീക്കങ്ങൾ നടക്കുന്നത്. വർഷാവസനത്തോടെ വാക്സിൻ രാജ്യത്ത് ലഭ്യമാക്കുക എന്നതാണ് സർക്കാർ ഉദ്ധേശിക്കുന്നത്. വാക്സിൻ പരീക്ഷണത്തിൻ്റെ അവസാന ഘട്ടത്തിലാണ് മൊഡേണ. മൊഡേണ വാക്സിൻ്റെ ഒരു ഡോസിന് അവർ നിശ്ചയിച്ചിരിക്കുന്ന നിരക്ക് 30.5 ഡോളറാണ്. ഒരാൾക്ക് രണ്ട് ഡോസ് വീതം വാക്സിനാണ് നൽകേണ്ടത്. എംആർഎൻഎ- 1273 എന്ന കോഡിലുള്ള വാക്സിൻ്റെ അവസാന ഘട്ട മനുഷ്യരിലെ പരീക്ഷണം സെപ്റ്റംബറിലാണ് പൂർത്തിയാകുക.

ജോൺസൺ ആൻഡ് ജോൺസൺ, അസ്ട്രാസെൻക, ഫിസെർ, ബയോടെക്, സനോഫി, ഗ്ലാക്സോസ്മിത്ക്ലിൻ തുടങ്ങിയ കമ്പനികളുടെ വാക്സിനുക(ക്ക് വേണ്ടിയും ട്രംപ് ഭരണ കൂടം മുൻകൂർ വ്യാപാര കരാർ ഒപ്പിട്ടിട്ടുണ്ട്. ഈ കരാറുകൾക്കെല്ലാം കൂടി ഏകദേശം അഞ്ച് കോടി വാക്സിൻ ഡോസുകൾ അമേരിക്ക റിസർവ് ചെയ്തിരിക്കുകയാണ്. ജപ്പാൻ, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളും മരുന്ന് കമ്പനികളുമായി കരാറിലേർപെടുന്നുണ്ട്.

Content Highlights; the US inks 1.5 billion deal with Moderna for 100 million doses of coronavirus vaccine