സോഷ്യൽ മീഡിയയിൽ മനോരമ ചാനലിലെ മാധ്യമപ്രവർത്തക നിഷ പുരുഷോത്തമൻ്റെ പേരിനോട് സാമ്യമുള്ളതിൻ്റെ പേരിൽ താൻ സൈബർ ആക്രമണം നേരിടുന്നവെന്ന് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആയ നിഷ പുരുഷോത്തമൻ. ആളു മാറിയാണ് തനിക്കെതിരെ അസഭ്യവർഷം നടത്തുന്നതെന്നും ആർക്കെതിരെയും ഇത്തരത്തിൽ മോശമായ ഭാഷ ഉപയോഗിക്കരുതെന്നും വ്യക്തമാക്കി നിഷ ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തു. അസഭ്യം കലർന്ന മെസ്സെജുകളും, സ്ക്രീൻ ഷോട്ടുകളും നിഷ വീഡിയോയിൽ പങ്കു വെച്ചിട്ടുണ്ട്.
‘സുഹൃത്തേ നിങ്ങൾ ഉദ്ധേശിക്കുന്ന നിഷാ പുരുഷോത്തമൻ ഞാനല്ല. ആർക്ക് മെസ്സേജ് അയക്കുകയാണെങ്കിലും അൽപ്പം സഭ്യതയോടെ ആകണം, ദയവായി മാന്യത കാട്ടണം’ വീഡിയോയിലൂടെ നിഷ അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഒരു പാട് മോശം മെസ്സെജുകളാണ് തനിക്ക് വരുന്നതെന്നും ദയവ് ചെയ്ത് അവസാനിപ്പിക്കണമെന്നും നിഷ പറയുന്നു. അതു പോലെ തൻ്റെ ചിത്രം ഫേസ്ബുക്കിൽ മോശമായി ചിത്രീകരിച്ചതായുെ നിഷ പറഞ്ഞു. തൻ്റെ ചിത്രം വ്യാപകമായി തെറ്റിദ്ധരിക്കപെട്ട് ദുരുപയോഗം ചെയ്യുന്നതിനാലാണ് തനിക്ക് ഇത്തരത്തിൽ ഒരു വീഡിയോയുമായി എത്തേണ്ടി വന്നതെന്നും നിഷ വ്യക്തമാക്കി
Content Highlights; says wildlife photographer nisha purushothaman