റഷ്യ വികസിപ്പിച്ച കൊവിഡ് വാക്സിൻ സ്പുട്നിക് 5 ഫലപ്രദമാകുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.അമേരിക്കയുടെ വാക്സിനും വൈകാതെ വിജയകരമായി പുറത്തിറക്കുമെന്ന് ട്രംപ് പറഞ്ഞു. ലോകത്ത് ആദ്യമയി കൊവിഡ് വാക്സിൻ രജിസ്റ്റർ ചെയ്തത് റഷ്യയാണെന്നാണ് മനസ്സിലാക്കുന്നതെന്നും വൻ തോതിൽ കൊവിഡ് വാക്സിൻ വൈകാതെ ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അത് വളരെ പ്രധാനപെട്ട ഒന്നാണെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം റഷ്യ വാക്സിൻ പരീക്ഷണത്തിൽ ചില ഘട്ടങ്ങൾ ഒഴിവാക്കിയതായി ട്രംപ് ചൂണ്ടിക്കാട്ടി. അവർ ചില പരീക്ഷണങ്ങൾ വേണ്ടെന്ന് വച്ചതായി അറിയുന്നു. എന്നാൽ അത്തരം ഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടത് അനിവാര്യമാണെന്നാണ് തോന്നുന്നതെന്നും, അമേരിക്ക നിരവധി വാക്സിനുകൾ കൊവിഡിനെതിരെ വികസിപ്പിച്ചിട്ടുണ്ട്. എന്നാൽ എല്ലാ പരീക്ഷണങ്ങളും പൂർത്തിയാക്കേണ്ടതുണ്ട് എന്നും ട്രംപ് വ്യക്തമാക്കി.
Content Highlights; US Hopes Russia’s Coronavirus Vaccine Works: Trump