മലപ്പുറം: കരിപ്പൂര്‍ വിമാനാപകടത്തില്‍ നിമിഷ നേരം കൊണ്ട് രക്ഷാപ്രവര്‍ത്തനം ആരംഭിച്ച മലപ്പുറത്ത്കാരെ പ്രശംസിച്ച് മനേക ഗാന്ധി എം.പി. കൊവിഡ് ഭീതിയിലും മോശമായ കാലാവസ്ഥയിലും ഇതൊന്ും വകവെക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചേര്‍ന്ന ഇവര്‍ അത്ഭുതപ്പെടുത്തിയെന്നും മനേക ഗാന്ധി പറഞ്ഞു. ഇത്തരത്തിലുള്ള മനുഷ്യത്വം ഇനിയും പ്രതീക്ഷിക്കുന്നുവെന്നും മനേക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
രക്ഷാപ്രവര്‍ത്തനം വിശദീകരിച്ച് മൊറയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി വി. അബ്ബാസ് അയച്ച ഇ-മെയില്‍ സന്ദേശത്തിന് മറുപടിയായാണ് മലപ്പുറത്തെ ജനത്തെ പുകഴ്ത്തി മനേക ഗാന്ധി മറുപടി നല്‍കിയത്. നേരത്തെ പാലക്കാട് സ്ഫോടക വസ്തു കഴിച്ച് ആന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറത്താണ് സംഭവമെന്ന രീതിയില്‍ മനേക ഗാന്ധി നടത്തിയ വിദ്വേഷ പ്രചാരണം വിവാദമായിരുന്നു. സംഭവത്തില്‍ മനേക ഗാന്ധിക്കെതിരെ കേസും എടുത്തിരുന്നു.
ഇതില്‍ പ്രതിഷേധമറിയിച്ച് മൊറയൂര്‍ യൂത്ത് ലീഗ് അയച്ച സന്ദേശത്തിന്, മലപ്പുറം ചരിത്രമുള്ള നാടാണെന്നും വനംവകുപ്പില്‍ നിന്ന് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറത്തെ കുറിച്ച് പരാമര്‍ശിച്ചതെന്നുമായിരുന്നു മനേക ഗാന്ധിയുടെ മറുപടി.
Content Highlight: Maneka Gandhi praises Malappuram on Karippur rescue operations