ഇന്ത്യ കൈവിട്ടു പോകുമെന്ന അവസ്ഥയിൽ തിരിച്ചു പിടിക്കാനെത്തിയ അവതാരമാണ് നരേന്ദ്ര മോദി; നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് കൃഷ്ണകുമാർ

actor krishnakumar fb live with bjp leader n radhakrishnan about narendra modi viral ahaana facebook post

പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് നടൻ കൃഷ്ണകുമാർ. ബിജെപി നേതാവ് എ എൻ രാധകൃഷ്ണനുമൊത്ത് ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. പ്രധാന മന്ത്രിയെ കുറിച്ച് ഒറ്റ വാക്കിൽ പറയാൻ സാധിക്കില്ല, അദ്ദേഹം ഒരു വ്യക്തിയല്ല പ്രസ്ഥാനമാണെന്നും കൃഷ്ണകുമാർ വ്യക്തമാക്കി. എവിടെയോ ഇന്ത്യ കൈവിട്ടു പോകുന്നു എന്ന അവസ്ഥയിലാണ് 2014 ൽ അദ്ദേഹത്തിൻ്റെ വരവ്. ചെറിയ കാര്യങ്ങളിൽ പോലും അദ്ദേഹം അതീവ ശ്രദ്ധാലുവാണെന്നും കൃഷ്ണകുമാർ പറഞ്ഞു.

‘സ്വാതന്ത്ര ദിനത്തിൽ സ്ത്രീകളുമായി ബന്ധപെട്ട് അദ്ദേഹം പ്രഖ്യാപിച്ച ഒരു കാര്യമുണ്ട്. ഒരു പാഡിന് ഒരു രൂപ നിരക്കിൽ പത്ത് പാഡ് പത്ത് രൂപയ്ക്ക് ലഭ്യമാകുമെന്നത്. ഞാൻ ഒരു സ്ത്രീ സമൂഹത്തിൽ ജീവിക്കുന്നയാളാണ് അഞ്ച് സ്ത്രീകൾക്കൊപ്പമാണ് ഞാൻ ജീവിക്കുന്നത്. അവർക്കിടയിൽ അതിൻ്റെ പ്രാധാന്യം എന്തെന്ന് എനിക്കറിയാം. ഇതേ ആർത്തവത്തെ മോശമാക്കി ചിത്രീകരിച്ചാണ് അടുത്ത കാലത്ത് കേരളത്തിൽ ഒരു സംഭവം ഉണ്ടായത്. ഉൾനാടുകളിൽ പോലും സ്ത്രീകൾ ബുദ്ധിമുട്ടമുഭവിക്കുന്ന ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണാൻ അദ്ദേഹം ശ്രമിക്കുന്നുണ്ടെങ്കിൽ പ്രധാന മന്ത്രിയോട് എങ്ങനെ നന്ദി പറയണമെന്നറിയില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.

കാശ്മീർ ഇന്ന് ഇന്ത്യയുടെ ഭാഗമായി എന്നത് അഭിമാന പൂർവം പറയാം അതിനു കാരണമായതും അസാധാരണ സർക്കാർ നിലവിൽ വന്നതിനാലാണെന്ന് നടൻ പറയുന്നു. മകളും നടിയുമായ അഹാന കൃഷ്ണകുമാറിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ് വിവാദമായതിനെ കുറിച്ചും നടൻ പ്രതികരിച്ചു. നെഗറ്റീവ് കമൻ്റുകൾ പലപ്പോഴും ബുദ്ധുമുട്ടിക്കുമെന്നും മുന്നൂറ് പേര് കമൻ്റു ചെയ്യുന്നതിൽ ഒരു ലക്ഷം ആളുകളുടെ ശബ്ദമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആ സംഭവത്തിനു ശേഷം വി മുരളീധരൻ തങ്ങളെ വിളിച്ച് ആശ്വസിപ്പിച്ചിരുന്നുവെന്നും താരം വ്യക്തമാക്കി

Content Highlights; actor krishnakumar fb live with bjp leader n radhakrishnan about narendra modi viral ahaana facebook post