തിരുവനന്തപുരം: തിരുവനന്തപും വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിനെ ഏല്‍പ്പിച്ച് കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. കേസ് നിലനില്‍ക്കേ സ്വകാര്യ കമ്പനിക്ക് അനുകൂലമായി തീരുമാനമെടുത്തത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടികാട്ടി കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളാ മുഖ്യമന്ത്രി കത്തയച്ചു.
വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍, കേസ് തുടരാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്.
പൊതു സ്വകാര്യ പങ്കാളിത്തം പരിഗണിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തെ ഒഴിവാക്കണമെന്ന് സംസ്ഥാനം അഭ്യര്‍ഥിച്ചിരുന്നു. വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാന സര്‍ക്കാര്‍ പ്രധാന ഓഹരി ഉടമയായ സംവിധാനത്തിന് കൈമാറണമെന്നും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവത്കരണ നീക്കത്തിനെതിരെ ഒന്നര വര്‍ഷത്തോളം സമരം ചെയ്ത വിമാനത്താവള ജീവനക്കാര്‍ പുതിയ തീരുമാനത്തോടെ പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ്.
Content Highlight: Kerala Government against Central Ministry on privatization of Airports