രാജ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിയ്ക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ കാപ്റ്റൻ എം.എസ് ധോണിക്ക് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ കത്ത് ധോണി തന്നെ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്തു. വിരമിക്കൽ അറിയിച്ചുകൊണ്ടുള്ള ധോണിയുടെ വീഡിയോ കണ്ട് 130 കോടി ഇന്ത്യക്കാർ നിരാശരായെന്ന് മോദി കത്തിൽ പറഞ്ഞു. ധോണിയുടെ ക്രിക്കറ്റിലെ നേട്ടങ്ങളേയും മോദി പ്രശംസിച്ചു.
An Artist,Soldier and Sportsperson what they crave for is appreciation, that their hard work and sacrifice is getting noticed and appreciated by everyone.thanks PM @narendramodi for your appreciation and good wishes. pic.twitter.com/T0naCT7mO7
— Mahendra Singh Dhoni (@msdhoni) August 20, 2020
കരിയറിലെ നേട്ടങ്ങൾക്കൊണ്ട് മാത്രം ഓർക്കേണ്ട വ്യക്തിയല്ല ധോണിയെന്നും വെറുമൊരു കായിക താരമായി ധോണിയെ കാണുന്നത് നീതികേടാണെന്നും പ്രധാനമന്ത്രി കത്തിൽ പറയുന്നു. രാജ്യത്തിനായി ഒന്നര പതിറ്റാണ്ടായി ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെ ഇന്ത്യയിലെ ജനങ്ങൾ നന്ദിയോടെ മാത്രമെ ഓർക്കുകയുള്ളു എന്നും മോദി കൂട്ടിച്ചേർത്തു. വിരമിക്കലിന് ശേഷം ധോണി ബിജെപിയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്താൻ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പ്രധാനമന്ത്രി കത്തയക്കുന്നത്.
content highlights: MS Dhoni grateful to PM Narendra Modi for the warm letter after retirement: Thank you for the appreciation