ഒബാമ കൃത്യമായി ജോലി ചെയ്തിരുന്നെങ്കിൽ ഞാൻ പ്രസിഡൻ്റ് ആകുമായിരുന്നില്ല; ഡോണാൾഡ് ട്രംപ്

Trump says he was elected as president as Obama failed to do a good job

മുൻ പ്രസിഡൻ്റായ ബറാക് ഒബാമ ജോലി കൃത്യമായി ചെയ്യാതിരുന്നതിനാലാണ് അമേരിക്കയുടെ പ്രസിഡൻ്റ് ആയി താൻ തെരഞ്ഞെടുക്കപ്പെട്ടതെന്ന് ഡോണാൾഡ് ട്രംപ്. പ്രസിഡൻ്റ് ആകുന്നതിന് മുമ്പുളള എൻ്റെ ജീവിതം ഞാൻ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ ഒബാമയും ജോ ബെെഡനും ആവരുടെ ജോലികൾ കൃത്യമായി ചെയ്യാതിരുന്നതുകൊണ്ടാണ് ഞാൻ ഇപ്പോൾ ഇവിടെ പ്രസിഡൻ്റായി നിൽക്കുന്നത്. ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ ദിവസം യുഎസ് ഡെമോക്രാറ്റിക് കൺവൻഷനിൽ ഒബാമ നടത്തിയ പ്രസംഗത്തിന് മറുപടി നൽകികൊണ്ടായിരുന്നു ട്രംപിൻ്റെ ഈ പരാമർശം.

ബറാക് ഒബാമ പ്രസിഡൻ്റായിരുന്ന കാലത്ത് അമേരിക്കയിലെ വെെസ് പ്രസിഡൻ്റ് സ്ഥാനം വഹിച്ചിരുന്ന ആളാണ്  ജോ ബെെഡൻ. നവംബറിൽ നടക്കാൻ പോകുന്ന അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ട്രംപിനെതിരെ മത്സരിക്കുന്നത് ജോ ബെെഡനാണ്. പ്രസിഡൻ്റ് എന്ന നിലയിൽ ട്രംപ് രാജ്യത്തെ നിരാശപ്പെടുത്തി എന്ന് ബറാക് ഒബാമ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പിൻ്റെ  ഭാഗമായി നടന്ന പ്രചാരണത്തിൽ പറഞ്ഞിരുന്നു. ട്രംപിനെതിരെ മിഷേൽ ഒബാമയും രംഗത്തുവന്നിരുന്നു. രാജ്യത്തിൻ്റെ പൊതുനന്മയെ കരുതി തെരഞ്ഞെടുപ്പിൽ ട്രംപിനെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് മിഷേൽ പറഞ്ഞിരുന്നു.

content highlights: Trump says he was elected as president as Obama failed to do a good job