തെലങ്കാന ജലവെെദ്യുതി നിലയത്തിൽ ഉണ്ടായ തീപിടുത്തത്തിൽ ആറ് പേർ മരിച്ചു. ഒമ്പത് പേരാണ് ഇവിടെ കുടുങ്ങിയിരുന്നത്. ആന്ധ്രാപ്രദേശ് അതിർത്തിയിലെ ഹെെഡ്രോ ഇലക്ട്രിക്ക് പ്ലാൻ്റിൽ ഇന്നലെ രാത്രി 10.30നാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
എൻഡിആർഎഫും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവൂ അന്വേഷണത്തിന് ഉത്തരവിട്ടു. തീപിടുത്തമുണ്ടാകുമ്പോൾ 20 പേരായിരുന്നു നിലയത്തിൽ ഉണ്ടായിരുന്നത്. 11 പേർ രക്ഷപെട്ടിരുന്നു. ഡിവിഷൻ എഞ്ചിനിയറും നാല് അസിസ്റ്റൻ്റ് എഞ്ചിനിയര്‍മാരും ഉൾപ്പെടെ 9 പേരാണ് കുടുങ്ങിയിരുന്നത്. ഇവരിൽ 6 പേരുടെ മൃതദേഹം കണ്ടെടുത്തു.
content highlights: 6 Bodies Found After 9 Trapped In Fire At Telangana Hydroelectric Plant