തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സമ്മേളനം ആരംഭിച്ചു. കൊവിഡ് പരിശോധന നടത്തിയാണ് എല്ലാവരെയും അകത്തേക്ക് വിട്ടത്. ആരോപണങ്ങള്‍ക്കൊടുവില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം അവതരിക്കിക്കാന്‍ വി.ടി. സതീശന്‍ എംഎല്‍എ സഭയില്‍ അനുമതി തേടി, സ്പീക്കര്‍ അനുമതി നല്‍കുകയും ചെയ്തു.
സര്‍ക്കാരിനെതിരായ അഴിമതി ബാനറും നിരത്തിയാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കോഴ, അദാനി ഒത്തുകളി, പ്രളയഫണ്ട് തട്ടിപ്പ്, പിന്‍വാതില്‍ നിയമനം, അഴിമതിയില്‍ മുങ്ങിയ സര്‍ക്കാര്‍ രാജിവെക്കുക എന്നാവശ്യപ്പെടുന്ന ബാനറുകളാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. സ്പീക്കര്‍ക്കെതിരായ പ്രമേയം പരിഗണിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിചത്തല ആവശ്യപ്പെട്ടിട്ടുണ്ട്. പ്രമേയം അവതരിപ്പിക്കാനുള്ള തീരുമാനം എടുക്കുന്നത് വരെ സ്പീക്കര്‍ കസേരയില്‍ നിന്ന് മാറിയിരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചില്ല. സപീക്കര്‍ക്കെതിരായ അവിശ്വാസം സഭയില്‍ ചര്‍ച്ച ചെയ്യണമെങ്കില്‍ 14 ദിവസത്തിനുമുമ്പുതന്നെ നോട്ടീസ് നല്‍കണമെന്ന വ്യവസ്ഥ ചൂണ്ടികാട്ടിയാണ് അനുമതി നിഷേധിച്ചത്. ആദ്യം ധനകാര്യ ബില്ലായിരിക്കും സഭയില്‍ പാസാക്കുക.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചാണ് സഭയില്‍ ഇരിപ്പിടം ക്രമീകരിച്ചിരിക്കുന്നത്. 15 വര്‍ഷത്തിന് ശേഷമാണ് കേരളാ നിയമസഭയില്‍ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കുന്നത്.
Content Highlight: Kerala Niyamasabha meeting starts with Covid protocol