കൊവിഡ് രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർക്ക് രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ പരിശോധന വേണ്ട; അമേരിക്ക

Now Asymptomatic People Don't Need Covid Test After Exposure, Says US

കൊവിഡ് സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവർക്ക് രോഗ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെങ്കിൽ പരിശോധന നടത്തേണ്ടതില്ലെന്ന് അമേരിക്ക. ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെൻ്ററിൻ്റെ വെബ്സെെറ്റിലാണ് ഇത് സംബന്ധിച്ച വിവരം നൽകിയിയിരിക്കുന്നത്. വെെറ്റ് ഹൌസിൻ്റെ ഇടപെടൽ മൂലമാണ് പുതിയ മാറ്റമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ കൊവിഡ് രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരിലും, രോഗ ലക്ഷണം കാണിക്കാത്തവരിലും പരിശോധന നടത്തണമെന്നായിരുന്നു അമേരിക്കയിലെ ആരോഗ്യ വിഭാഗത്തിൻ്റെ നിർദ്ദേശം. എന്തുകൊണ്ടാണ് അധികൃതർ നിലപാട് മാറ്റിയതെന്ന് വ്യക്തമായ വിശദീകരണം തന്നിട്ടില്ല. 

പുതിയ മാർഗനിർദേശത്തിനെതിരെ വ്യാപകമായ വിമർശനം ഉയർന്നിട്ടുണ്ട്. കൊവിഡ് ടെസ്റ്റിൻ്റെ എണ്ണം കുറയ്ക്കണമെന്ന് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് പലപ്പോഴായി പറഞ്ഞിരുന്നു. ലോകത്ത് മറ്റേത് രാജ്യങ്ങളെക്കാളും പരിശോധന നടത്തുന്നതുകൊണ്ടാണ് അമേരിക്കയിൽ രോഗ ബാധിതരുടെ എണ്ണം ഉയർന്നു നിൽക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പിൻ്റെ പുതിയ നിർദ്ദേശം.

content highlights: Now Asymptomatic People Don’t Need Covid Test After Exposure, Says US