ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണത്തിന് കാരണം റിയ ചക്രവർത്തിയാണെന്ന ആരോപണവുമായി സുശാന്തിന്റെ പിതാവ് കെകെ സിംഗ് രംഗത്ത്. തന്റെ മകന് വിഷം നൽകിയതാണെന്നും എത്രയും വേഗം റിയയെ അറസ്റ്റ് ചെയ്യണമെന്നും സിംഗ് ആവശ്യപെട്ടു. കഴിഞ്ഞ ദിവസം റിയയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി സുശാന്തിന്റെ സഹോദരി ശ്വേത സിംഗ് ചക്രവർത്തിയും രംഗത്തെത്തിയിരുന്നു.
റിയ മാധ്യമ ശ്രദ്ധ പിടിച്ചു വാങ്ങുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു ശ്വേത ട്വീറ്റ് ചെയ്തത്. റിയയ്ക്കെതിരെ സിംഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബീഹാർ പോലീസും സിബിഐയും റിയയെ പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
റിയയുടെ മൂന്ന് ബന്ധുക്കളടക്കം അഞ്ച് പേരെയാണ് സിബിഐ പ്രതി ചേർത്തിട്ടുള്ളത്. അതേസമയം സുശാന്തിന് ലഹരി ഗുളികകൾ നൽകിയതായും ആരോപണം ഉണ്ട്. സുശാന്ത് ലഹരി മരുന്നുകൾ ഉപയോഗിച്ചിരുന്നതായി വീട്ടു ജോലിക്കാർ സിബിഐക്ക് മൊഴി നൽകിയതായാണ് വിവരം.
#WATCH Rhea Chakraborty was giving poison to my son, Sushant from a long time, she is his murderer. The investigating agency must arrest her and her associates: KK Singh, #SushantSinghRajput's father pic.twitter.com/EsVpAUlZMt
— ANI (@ANI) August 27, 2020
Content Highlights; Sushant Singh Rajput’s father calls Rhea Chakraborty a ‘murderer’: ‘She was giving poison to my son’