ടിക് ടോക്ക് സി.ഇ.ഒ രാജിവെച്ചു

വിഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിൻ്റെ സി.ഇ.ഒ കെവിൻ മേയർ രാജിവെച്ചതായി റിപ്പോർട്ട്. ചെെനീസ് ബന്ധം ആരോപിച്ച് അമേരിക്കയിൽ ടിക് ടോക്ക് നിരോധിക്കാനിരിക്കെയാണ് കെവിൻ്റെ രാജി. അദ്ദേഹത്തിന് പകരം വനേസ പപ്പാസിനെ ഇടക്കാല സി.ഇ.ഒ ആയി നിയമിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. 

ഡിസ്നിയിൽ ദീർഘകാലം പ്രവർത്തിച്ച വ്യക്തിയാണ് മേയർ. അതിന് ശേഷം ടിക് ടോക് സി.ഇ.ഒ ആയി ചുമതല ഏൽക്കുകയായിരുന്നു. ഏറെ ഹൃദയവേദനയോടെയാണ് ഞാൻ ഈ വിവരം അറിയിക്കുന്നതതെന്നും ടിക് ടോക്കിൻ്റെ ഔദ്യോഗിക പദവിയിൽ നിന്ന് പിൻവാങ്ങുന്നുവെന്നും അദ്ദേഹം ജീവക്കാരെ അറിയിച്ചു. 

സമീപ കാലങ്ങളിലായി അമേരിക്കയിൽ നിന്ന് വലിയ സമ്മർദ്ദമാണ് ടിക് ടോക്കിന് നേരിടേണ്ടി വന്നത്. അമേരിക്കയിൽ ദേശീയ സുരക്ഷയുടെ ഭാഗമായി ടിക് ടോക്ക് നിരോധിക്കുന്നുവെന്നാണ് യുഎസ് അധികാരികൾ അറിയിച്ചിരുന്നത്. എന്നാൽ കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടിക് ടോക്കും മാതൃകമ്പനിയായി ബെെറ്റ്ഡാൻസും ഈ വാദം നിരസിച്ച് രംഗത്തുവരികയും ചെയ്തിരുന്നു. 

content highlights: TikTok CEO Kevin Mayer Quits