ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ രാജിവെയ്ക്കുന്നതായി റിപ്പോർട്ട്

Japan PM Shinzo Abe To Resign Over Health: Reports

ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ രാജിവെയ്ക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് രാജിയെന്നാണ് ജപ്പാനിലെ ഒരു പ്രദേശിക മാധ്യമം റിപ്പോർട്ട് ചെയ്തത്. ആരോഗ്യനില വഷളായതിനാൽ പ്രധാനമന്ത്രി സ്ഥാനം ഷിൻസോ ആബേ രാജിവെയ്ക്കാനൊരുങ്ങുന്നു. ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമാകുന്നത് രാജ്യത്തെ നയിക്കുന്നതിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. നാഷണൽ ബ്രോഡ്കാസ്റ്ററായ എൻ.എച്ച്.കെ റിപ്പോർട്ട് ചെയ്തു. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രധാനമന്ത്രിയുടെ ആരോഗ്യത്തെ സംബന്ധിച്ച് നിരവധി വാർത്തകൾ വന്നിരുന്നു. അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും പരിശോധനകൾക്കായി രണ്ട് തവണ ആശുപത്രിയിൽ പോയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ വാർത്തയുടെ ഉറവിടം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഏറ്റവും കൂടുതൽ കാലം ജപ്പാൻ പ്രധാനമന്ത്രി ആയിരുന്ന ആളാണ് ഷിൻസോ ആബേ.  

content highlights: Japan PM Shinzo Abe To Resign Over Health: Reports