കൊവിഡ് വാക്സിൻ നിർമ്മാണത്തിൽ ചൈനയുമായുള്ള പരസ്പര സഹകരണ കരാറിൽ നിന്നും പിന്മാറി കാനഡ. ചൈനയുടെ ഭൌമ രാഷ്ട്രീയ ആശങ്കകളാണ് കരാർ ഇല്ലാതാകുവാൻ ഇടയാക്കിയതെന്നാണ് കാനഡയിൽ നിന്നും ലഭിക്കുന്ന വിവരം. വാക്സിൻ നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കൾ കാനഡയിലേക്ക് അയയ്ക്കുന്നത് ചൈനീസ് ഭരണകൂടം തുടർച്ചയായി തടയുകയായിരുന്നു. ഇതോടെ ചൈനീസ് കമ്പനി കാൻസിനോ ബയോളജിക്സുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കുകയാണെന്ന് കാനഡയുടെ നാഷണൽ റിസർച്ച് കൗണ്‍സിൽ വ്യക്തമാക്കുകയായിരുന്നു.
ചൈനയുമായുള്ള പങ്കാളിത്തം അവസാനിച്ചതിനു പിന്നാലെ അമേരിക്കൻ കമ്പനിയായ വിബിഐ വാക്സിൻസ് ഉൾപ്പെടെ രണ്ട് വാക്സിൻ നിർമാതാക്കളുമായി സഹകരണം തുടങ്ങിയതായി എൻആർസി വ്യക്തമാക്കിയിട്ടുണ്ട്. മെയിലായിരുന്നു പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ചൈനീസ് കന്പനിയായ കാൻസിനോയുമായുള്ള കരാർ അംഗീകരിച്ചത്. ചൈനീസ് ഭരണകൂടത്തിന്റെ സാമ്പത്തിക സഹായത്തോടെ പീപ്പിൾസ് ലി ബറേഷൻ ആർമി അംഗങ്ങൾക്കായി വാക്സിൻ നിർമ്മിക്കുന്ന കമ്പനിയാണ് കാൻസിനോ. ഇത് തന്നെയാണ് ഇവരുടെ കനേഡിയന്‍ സഹകരണത്തിന് ചൈനീസ് ഭരണകൂടം തടയിടാന്‍ കാരണമെന്നാണ് നിഗമനം.
Content Highlights; Canada’s top doctor ‘optimistic’ after Canada-China vaccine partnership collapses