വാഷിംഗ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആദ്യ ഏഷ്യന്‍ വംശജയും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയുമായ കമല ഹാരിസിന് യോഗ്യതയില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെള്ളിയാഴ്ച ന്യൂ ഹാംഷെയറില്‍ നടന്ന റിപ്പബ്ലിക്കന്‍ പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എസില്‍ ഒരു വനിതാ വൈസ് പ്രസിഡന്റ് വരുന്നതിനെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ ട്രംപ്, തന്റെ മകളും വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉപദേഷ്ടാവുമായ ഇവാന്‍ക ട്രംപ് അത്തരമൊരു സ്ഥാനത്തേക്കുള്ള മികച്ച സ്ഥാനാര്‍ത്ഥിയാകുമെന്ന് അഭിപ്രായപ്പെട്ടു.’ഞങ്ങള്‍ക്ക് ഇവാന്‍കയെ വേണം എന്ന് എല്ലാവരും പറയുന്നു. ഞാന്‍ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല’- അദ്ദേഹം തന്റെ അനുയായികളോട് പ്രതികരിച്ചു.
‘അവര്‍ ആദ്യം ഒരു സുന്ദരിയായ ഒരു സ്ത്രീയെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കുന്നു. തുടര്‍ന്ന് കമല തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു. ശക്തമായ പ്രചാരമാണെങ്കിലും, എത്ര വലിയ സുന്ദരിയാണെങ്കിലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍, 15, 12, 11, ഒന്‍പത്, എട്ട്, അഞ്ച്, മൂന്ന്, രണ്ട് എന്നിങ്ങനെ ജനപ്രീതിയില്‍ അവര്‍ താഴേക്ക് പോകുന്നു, ‘അദ്ദേഹം പറഞ്ഞു,
പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നാമനിര്‍ദ്ദേശം ഔദ്യോഗികമായി അംഗീകരിച്ച ശേഷമുള്ള ട്രംപിന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിയാണിത്. പ്രസിഡന്റ് പദവി എന്താണെന്നുപോലും അറിയാത്തയാളാണ് ട്രംപ് എന്ന് കമല ഹാരിസ് നേരത്തേ വിമര്‍ശിച്ചിരുന്നു.
Content Highlight: Kamala Harris “Not Competent” To Be US President, Ivanka Better: Donald Trump