അരിവാള്‍ ചുറ്റിക നക്ഷത്രം വിദ്വേഷത്തിന്റെ ചിഹ്നം; നിര്‍മാണവും വില്‍പ്പനയും നടത്തിയാല്‍ ജയില്‍ ശിക്ഷ

റിയോ: അരിവാള്‍ ചുറ്റിക നക്ഷത്രം വിദ്വേഷത്തിന്റെ ചിഹ്നമാണെന്നും, ഇതിന്റെ നിര്‍മാണവും വില്‍പ്പനയും നടത്തുന്നവര്‍ക്ക് ജയില്‍ ശിക്ഷ വിധിക്കണമെന്നും ആവശ്യപ്പെട്ട് ബ്രസീല്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ച് ബസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാരോയുടെ മകന്‍ എഡ്വേര്‍ഡോ ബോള്‍സൊനാരോ. നാസികളും കമ്മ്യൂണിസ്റ്റുകളും പോളണ്ട് ആക്രമിച്ചതിന്റെ സ്മരണക്കായാണ് ജൂനിയര്‍ ബോള്‍സൊനാരോ ബില്‍ അവതരിപ്പിച്ചത്.

ഒമ്പത് മുതല്‍ പതിനഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ വേണം. നാസിസത്തിന്റേയും കമ്മ്യൂണിസത്തിന്റെയോ അതുമായി ബന്ധപ്പെട്ട വ്യക്തികളുടെയോ സംഭവങ്ങളുടേയും ആശയങ്ങളുടേയും പേരില്‍ ഏതെങ്കിലും പൊതുസ്ഥലങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും പേരുകളുണ്ടെങ്കില്‍ അത് മാറ്റണമെന്നും ബോള്‍സോനാരോ ജൂനിയര്‍ അവതരിപ്പിച്ച ബില്ലില്‍ പറയുന്നു. നാസിസവും കമ്മ്യൂണിസവും സമാനമാണെന്ന് വിലയിരുത്തിക്കൊണ്ടായിരുന്നു ബില്‍ അവതരണം.

കമ്മ്യൂണിസ്റ്റ് വിരുദ്ധരാണ് ജെയര്‍ ബോള്‍സോനാരെയും മകനും. അതുകൊണ്ടു തന്നെ ബോള്‍സൊനാരോ അധികരാത്തില്‍ എത്തിയത് മുതല്‍ അയല്‍ രാജ്യങ്ങളായ വെനസ്വെലയും, ക്യൂബയും തമ്മില്‍ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചിരുന്നു.

Content Highlight: Sickle hammer star symbol of hatred; Imprisonment for manufacturing and selling