ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിൽ നിന്ന് നരേന്ദ്ര മോദിയുടെ പേര് ഒഴിവാക്കി കോടതി

Gujarat 2002 riots: Taluka court drops PM Modi’s name from three riots suits

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് ഒഴിവാക്കി സബർകാന്ത ജില്ലയിലെ താലൂക്ക കോടതി. നരേന്ദ്ര മോദിയുടെ അഭിഭാഷകൻ്റെ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് പ്രാന്തിജ് താലൂക്ക കോടതിയുടെ നടപടി. ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രിയായിരുന്ന ഗോർധാൻ സദാഫിയ, അന്തരിച്ച മുൻ ഡിജിപി കെ ചക്രവർത്തി, മുൻ ആഭ്യന്തര മന്ത്രി അഡീഷണൽ ചീഫ് സെക്രട്ടറി അശോക് നാരായൺ, അന്തരിച്ച മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അമിതാഭ് പഥക്ക്, ഇൻസ്പെക്ടർ ഡി.കെ വണിക്കർ എന്നിവരേയും കുറ്റവിമുക്തരാക്കി. കുറ്റകൃത്യം നടന്ന സ്ഥലത്ത് അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ഉണ്ടായിരുന്നുവെന്നതിന് തെളിവില്ലെന്ന് കോടതി പറഞ്ഞു.

2002 ഫെബ്രുവരി 28ന് ബ്രിട്ടീഷ് പൌരനായ ഇമ്രാൻ ദാവൂദ് തൻ്റെ അമ്മാവന്മാരായ സയീദ് ദാവൂദ്, ഷക്കീല്‍ ദാവൂജ്, മുഹമ്മദ് അസ്വാത്ത് എന്നിവര്‍ക്കൊപ്പം ഇന്ത്യയിലെത്തിയതായിരുന്നു. ജയ്പൂരിലും ആഗ്രയിലും പോയിവരും വഴി ഇവരെ ഒരു സംഘം അക്രമികൾ ചേർന്ന് ആക്രമിക്കുകയും വാഹനത്തിന് തീയിടുകയും ചെയ്തു. സയീദിനേയും അസ്വത്തിനേയും ഡ്രൈവര്‍ യൂസുഫ് പിരാഗറിനേയും അക്രമികള്‍ വെട്ടിക്കൊന്നു. കൊല്ലപ്പെട്ടത് ബ്രിട്ടീഷ് പൌരനായിരുന്നതിനാൽ ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധികൾ സാക്ഷികളായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കോടതിയിലെത്തി എന്ന പ്രത്യേകത ഈ കേസിനുണ്ടായിരുന്നു. 22 കോടി രൂപയാണ് പരാതിക്കാര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.

content highlights: Gujarat 2002 riots: Taluka court drops PM Modi’s name from three riots suits