കൊവിഡ് മാരകരോഗമാണെന്ന് അറിയാമായിരുന്നിട്ടും ട്രംപ് മറച്ചുവെച്ചു; വെളിപ്പെടുത്തൽ

Five takeaways from ‘Rage,’ Bob Woodward’s new book about President Donald Trump

കൊവിഡ് മാരകരോഗമാണെന്നും വലിയ നാശം വിതയ്ക്കുന്ന മഹാമാരി ആകുമെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തൽ. പ്രശസ്തനായ അമേരിക്കൻ മാധ്യമ പ്രവർത്തകൻ ബോബ് വുഡ്‌വാര്‍ഡ് താൻ നടത്തിയ അഭിമുഖങ്ങളുടെയും മറ്റും അടിസ്ഥാനത്തിൽ തയ്യാറാക്കിയ പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തൽ. കൊവിഡിനെ പറ്റി അറിഞ്ഞിട്ടും രോഗ ഭീഷണി കുറച്ചുകാണിക്കാൻ മനപ്പൂർവം ട്രംപ് തീരുമാനിക്കുകയായിരുന്നുവെന്ന് പുസ്തകത്തിൽ പറയുന്നു.

സെപ്റ്റംബർ 15ന് പുസ്തകം പുറത്തിറക്കും. തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്ന ട്രംപിന് വലിയ തിരിച്ചടിയായിരിക്കും ഈ പുസ്ത്രകം. 77 വയസുകാരനായ വുഡ്‌വാര്‍ഡ് രണ്ടു തവണ പുലിസ്റ്റർ പുരസ്കാരത്തിന് അർഹനായ മാധ്യമ പ്രവർത്തകനും ഏഴ് അമേരിക്കൻ പ്രസിഡൻ്റുമാരെക്കുറിച്ച് എഴുതിയിട്ടുള്ള ആളുമാണ്. 2019 ഡിസംബറിനും 2020 ജൂലെെയ്ക്കുമിടയിൽ 18 അഭിമുഖങ്ങളാണ് ട്രംപ് വുഡ്‌വാര്‍ഡിന് നൽകിയിട്ടുള്ളത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് റേജ് എന്ന പുസ്തകം എഴുതിയിട്ടുള്ളത്. കൊവിഡിൻ്റെ ഭീഷണി മാത്രമല്ല മുൻ പ്രസിഡൻ്റായ ജോർജ് ഡബ്ല്യു ബുഷിനെ വിഡ്ഡി എന്ന് വിളിക്കുന്നതും ബ്ലാക്ക് ലെെവ്സ് മാറ്റേഴ്സ് മുന്നേറ്റത്തെ അപഹസിക്കുന്നതുമൊക്കെ പുസ്തകത്തിലുണ്ട്.

content highlights: Five takeaways from ‘Rage,’ Bob Woodward’s new book about President Donald Trump