കിം ജോങ് ഉന്നിനെക്കുറിച്ച് ട്രംപ് പറഞ്ഞ കാര്യങ്ങൾ തൻ്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തി വാഷിങ്ടൺ പോസ്റ്റ് മാധ്യമ പ്രവർത്തകനായ ബോബ് വുഡ് വാർഡ്. യുഎസ് മുൻ പ്രസിഡൻ്റ് റിച്ചാർഡ് നിക്സണിൻ്റെ രാജിയിലേക്ക് നയിച്ച വാട്ടർഗേറ്റ് വിവാദം പുറത്തുകൊണ്ടുവന്ന ബോബ് വുഡ് വാർഡിൻ്റെ റേജ് എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തൽ. 2018ൽ കിം ജോങ് ഉന്നിനെ സിംഗപ്പൂരിൽ വച്ച് ആദ്യമായി കണ്ടപ്പോൾ താൻ കിമ്മിൻ്റെ പെരുമാറ്റത്തിൽ ആകൃഷ്ടനായെന്നും അമ്മാവനെ കൊന്ന കാര്യം കിം തന്നോട് പറഞ്ഞിട്ടുണ്ടെന്നും ട്രംപ് പറഞ്ഞതായി ബോബ് വുഡ് വാഡിൻ്റെ പുസ്തകത്തിൽ പറയുന്നു.
Kim Jong Un is in good health. Never underestimate him!
— Donald J. Trump (@realDonaldTrump) September 10, 2020
ഉത്തരകൊറിയ ആണവായുധങ്ങൾ ഉപേക്ഷിക്കാൻ പോകുന്നില്ലെന്ന സിഐഎയുടെ വിലയിരുത്തൽ ശരിയല്ലെന്നും സിഐഎയ്ക്ക് ഉത്തരകൊറിയയെ എങ്ങനെ കെെകാര്യം ചെയ്യണമെന്ന് അറിയില്ലെന്നും ട്രംപ് ബോബ് വുഡ് വാർഡിനോട് പറഞ്ഞിരുന്നതായും പുസ്തകത്തിലുണ്ട്. അതേസമയം ഉത്തരകൊറിയൻ നേതാവ് കിം ജോങ് നല്ല ആരോഗ്യത്തിലാണുള്ളതെന്നും അദ്ദേഹത്തെ കുറച്ചുകാണരുതെന്നും ട്രംപ് ഇന്ന് ട്വീറ്റ് ചെയ്തു.
content highlights: Kim Jong Un told Donald Trump about killing his uncle: Book