നിർബന്ധിത തൊഴിലിലൂടെ ചെെന നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി അമേരിക്ക

Xinjiang: US to block Chinese 'forced labor' products as EU warns on trade

നിർബന്ധിത തൊഴിലിലൂടെ ചെെന നിർമ്മിക്കുന്ന ചെെനീസ് ഉത്പന്നങ്ങളുടെ മേൽ വിലക്കേർപ്പെടുത്തി യുഎസ്. സിൻജിയാങ്ങിലേക്ക് നിരീക്ഷണത്തിനായി സ്വതന്ത്ര ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ചെെനയോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് അമേരിക്കയുടെ നടപടി. സിൻജിയാങ്ങിലെ അഞ്ച് കമ്പനികളിൽ നിന്നുള്ള പരുത്തി, വസ്ത്രങ്ങൾ, ഹെയർ ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ് എന്നിവയാണ് യുഎസ് നിരോധിച്ചത്. യുഎസുമായുള്ള ചെെനയുടെ നിക്ഷേപ കരാർ അംഗീകരിക്കണമെങ്കിൽ സിൻജിയാങ്ങിലേക്ക് നിരീക്ഷണത്തിനായി ഉദ്യോഗസ്ഥരെ അയക്കാൻ ചെെന തയ്യാറാവണം എന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. 

ഉയിഗുർ ജനതയേയും മറ്റ് ന്യൂനപക്ഷങ്ങളെയും ചെെന അടിച്ചമർത്തുന്നു എന്നാണ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രോട്ടക്ഷൻ ഏജൻസിയുടെ യുഎസ് ആക്ടിംഗ് കമ്മീഷണർ മാർക്ക് മോർഗൻ പറഞ്ഞത്. നിർബന്ധിത തൊഴിൽ മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. സിൻജിയാങ്ങിലെ ലോപ് കൌണ്ടി നമ്പർ 4 വൊക്കേഷണൽ സ്കിൽസ് എജുക്കേഷൻ ആൻഡ് ട്രെയിനിംഗ് സെൻ്ററാണ് നിർബന്ധിത തൊഴിലുകളുടെ കേന്ദ്രം എന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി ആക്ടിംഗ് ഡെപ്യൂട്ടി സെക്രട്ടറി കെൻ കുച്ചിനെല്ലി പറയുന്നത്. ഇതൊരു തടങ്കൽ പാളയമാണെന്ന് അദ്ദേഹം പറയുന്നു. ഇവിടെ ബന്ദികളാക്കിയ തൊഴിലാളികളെ മോചിപ്പിക്കാൻ യുഎസ് കസ്റ്റംസ് ഏജൻസി റിലീസ് ഓർഡറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 

content highlights: Xinjiang: US to block Chinese ‘forced labor’ products as EU warns on trade