മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിച്ച് കോൺഗ്രസ് പ്രവർത്തകർ

Twitterati to celebrate PM Modi’s birthday as “National Unemployment Day” on September 17

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിച്ച് കോൺഗ്രസ് പ്രവർത്തകർ. നാഷണൽ അൺഎംപ്ലോയ്മെൻ്റ് ഡേ എന്ന ഹാഷ് ടാഗിൽ 25 ലക്ഷം ട്വീറ്റുകളാണ് ഇന്ന് വന്നിരിക്കുന്നത്. ഹിന്ദിയിൽ രാഷ്ട്രീയ ബെറോസ്ഗാരി ദിവസ് എന്ന പേരിലും ഹാഷ് ടാഗ് വെെറലായിട്ടുണ്ട്. 13 ലക്ഷത്തിലേറെ ട്വീറ്റുകൾ ഹിന്ദി ഹാഷ് ടാഗിൽ വന്നിട്ടുണ്ട്. 

പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്ന രാഹുൽ ഗാന്ധിയുടെ ട്വീറ്റിന് താഴെയും കോൺഗ്രസ് പ്രവർത്തകൾ നാഷണൽ അൺഎംപ്ലോയ്മെൻറ് ഡേ ഹാഷ് ടാഗിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. നിങ്ങൾ വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിൽ എവിടെ, നിങ്ങൾ രാജ്യത്തിലെ യുവാക്കളെ തൊഴിൽ വാഗ്ദാനം ചെയ്തു വഞ്ചിച്ചു, തുടങ്ങിയ കാര്യങ്ങൾ പറഞ്ഞുകൊണ്ടാണ് ട്വീറ്റുകൾ. ആൾട്ട് ന്യൂസ് സ്ഥാപക എഡിറ്റർ പ്രതീക് സിൻഹ അടക്കമുള്ളവർ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

 

content highlights: Twitterati to celebrate PM Modi’s birthday as “National Unemployment Day” on September 17