ന്യൂഡല്‍ഹി: മാര്‍ച്ച് മാസത്തോടെ രാജ്യത്താകെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെ 60 ലക്ഷത്തോളം പേര്‍ക്ക് വൈറ്റ് കോളര്‍ പ്രൊഫഷണല്‍ (WCP) ജോലികള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ കണ്‍സ്യൂമര്‍ പിരമിഡ് ഹൗസ്‌ഹോള്‍ഡ് സര്‍വേ (CPHS)യിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ്-മെയ് മാസങ്ങളിലെ മാത്രം കണക്കാണ് നിലവില്‍ പുറത്ത് വിട്ടിരിക്കുന്നത്.
സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍, ഫിസിഷ്യന്‍മാര്‍, അധ്യാപകര്‍, അക്കൗണ്ടന്റുമാര്‍, അനലിസ്റ്റുകള്‍ തുടങ്ങിയ വൈറ്റ് കോളര്‍ പ്രൊഫഷണലുകള്‍ക്ക് മഹാമാരി സംഭവിച്ചതോടെ തൊഴില്‍ നഷ്ടം നേരിടേണ്ടി വന്നതായി സര്‍വേയില്‍ വ്യക്തമാക്കുന്നു. എന്നാല്‍, പ്രൊഫണല്‍ ജോലികള്‍ സ്വയം തൊഴിലായി ചെയ്യുന്നവരെ സര്‍വേയില്‍ ഉള്‍പ്പെടുത്താതെയുള്ള കണക്കാണിത്.
2019, മെയ്-ഓഗസ്റ്റ് മാസങ്ങളില്‍ പ്രോഫഷണല്‍ തൊഴില്‍ സാധ്യത 1.88 കോടിയോളം ഉയര്‍ന്നിരുന്നു. എന്നാല്‍, 2020 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ ജോലി സാധ്യത കുത്തനെ കുറഞ്ഞ് 1.81 കോടിയായി ചുരുങ്ങുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു.
ഏറ്റവും പുതിയ സര്‍വേ പ്രകാരം, 2016ന് ശേഷമുള്ള ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് മഹാമാരിക്കാലത്ത് ഇന്ത്യയില്‍ പ്രകടമാകുന്നത്. മെയ്-ഓഗസ്റ്റിലെ കണക്ക് പ്രകാരം, 12.2 ദശലക്ഷത്തിലേക്കാണ് വൈറ്റ് കോളര്‍ പ്രൊഫഷണല്‍ ജോലികളുടെ സാധ്യതയാണ് ചുരുങ്ങിയത്.
ലോക്ക്ഡൗണിന്റെ മാസങ്ങളും വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക സമ്മര്‍ദ്ദവും രാജ്യത്തെ ശമ്പളമുള്ള തൊഴിലിനെ സാരമായി ബാധിച്ചുവെന്ന് സിഎംഐഇ നേരത്തെ പറഞ്ഞിരുന്നു. മുംബൈ ആസ്ഥാനമായുള്ള ഇക്കണോമിക് തിങ്ക് ടാങ്കിന്റെ കണക്കനുസരിച്ച് ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ 21 ദശലക്ഷം അഥവാ 2.1 കോടി ശമ്പളമുള്ള ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.
Content Highlight: Unemployment crisis: Over 60 lakh white collar professional jobs lost during May-August