എറണാകുളത്ത് നിന്നും 3 അൽഖ്വയ്ദ ഭീകരർ പിടിയിൽ

al quaeda operatives arrested by nia in kochi

അൽഖ്വയ്ദ തീവ്രവാദ ഗ്രൂപ്പിൽ പെട്ട മൂന്ന് പേരെ എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്തതു. പശ്ചിമ ബംഗാളിലും കേരളത്തിലുമായി നടത്തിയ റെയ്ഡിൽ 9 അൽഖ്വയ്ദ ഭീകരരെയാണ് പിടികൂടിയതായി എൻ.ഐഎ അറിയിച്ചത്. എറണാകുളത്ത് നിന്ന് മൂന്ന് പേരും ബംഗാളിലെ മുർഷിദാബാദിൽ നിന്ന് ആറ് പേരുമാണ് പിടിയിലായതെന്ന് എൻഐഎ വ്യക്തമാക്കി. കേരളത്തിൽ പെരുമ്പാവൂരിൽ നിന്നുമാണ് മൂന്ന് പേർ പിടിയിലായത്. ഒരാൾ മുടക്കലിൽ നിന്നും രണ്ട് പേർ പാതാളത്ത് നിന്നുമാണ് പിടിയിലായത്. ഇവരിൽ മലയാളികളില്ല.

അതിഥി തൊഴിലാളികളെന്ന വ്യാജേന ഇവർ പെരുമ്പാവൂരിൽ ഒളിച്ചു കഴിയുകയായിരുന്നുവെന്ന് എൻഐഎ അറിയിച്ചു. ഇന്നലെ 12 സ്ഥലങ്ങളിലായി നടത്തിയ റെയ്ഡിലാണ് 9 പേർ പിടിയിലായത്. ഇന്ന് പുലർച്ചയോടെയായിരുന്നു എൻഐഎ സംഘം നടത്തിയ റെയഡിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നു ഭീകരരിൽ മൂന്ന് പേരെ കൊച്ചിയിൽ നിന്നും പിടികൂടിയത്. പിടിയിലായവർ പാകിസ്ഥാൻ കേന്ദ്രമായുള്ള ഭീകര സംഘത്തിലെ പങ്കാളികളാണെന്ന് എൻഐഎ വ്യക്തമാക്കി.

Content Highlights; al quaeda operatives arrested by nia in kochi