പച്ചയ്ക്ക് വർഗീയത സംസാരിക്കുന്ന പാർട്ടിയായി സിപിഎം അധപതിച്ചു; രമേശ് ചെന്നിത്തല

Ramesh Chennithala press meet nithala press meet

പച്ചയ്ക്ക് വർഗീയത സംസാരിക്കുന്ന പാർട്ടിയായി സിപിഎം അധപതിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ ടി ജലീൽ വിഷയത്തിൽ കോടിയേരി ബാലകൃഷ്ണൻ ഉൾപെടെയുള്ളവരുടെ പ്രസ്താവനകൾ ചൂണ്ടിക്കാട്ടി വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ജനാധിപത്യ സംവിധാനത്തിൽ സത്യസന്ധതയും ആത്മാർത്ഥതയും ഇല്ലാതെയാണ് സിപിഎം പ്രവർത്തിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിവാദത്തിന്റെ ചുഴിയിലേക്ക് വീണപ്പോൾ കോടിയേരി ബാലകൃഷ്ണൻ മൌനം പാലിക്കുകയാണ് ചെയ്തത്. എന്നാൽ സ്വന്തം മകൻ മയക്കു മരുന്ന് കേസിൽ കുടുങ്ങുമെന്ന് കണ്ടപ്പോഴാണ് വർഗീയത പറയുന്നതെന്നും അത് മനസ്സിലാക്കാനുള്ള വിവേകം കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

‘ആദ്യം തന്നെ ആർഎസ്എസുമായി മുദ്ര കുത്താൻ ശ്രമിച്ചു. ഇത് ഫലിക്കില്ലെന്ന് ബോധ്യപെട്ടു. പിന്നീട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ളയാണ് യഥാർത്ഥത്തിൽ ആർഎസ്എസുമായി ബന്ധമുള്ളയാളെന്ന് തെളിഞ്ഞപ്പോഴാണ് വർഗീയത ഇളക്കി വിടാനുള്ള മറ്റൊരു ശ്രമവുമായി കോടിയേരി ബാലകൃഷ്ണനും സിപിഎമ്മും രംഗത്തെത്തിയത്. പച്ചയ്ക്ക് വർഗീയത പറയുന്ന പാർട്ടായായി സിപിഎം അധപതിച്ചിരിക്കുകയാണ്, ജനങ്ങളെ ഒന്നിപ്പിക്കേണ്ട മുഖ്യമന്ത്രി തന്നെ വർഗീയമായി ചേരിതിരിവിന് വഴിതെളയിക്കുന്ന എന്നത് പ്രതിഷേധാത്മകമായ കാര്യമാണെന്നും’ ചെന്നിത്തല വ്യക്തമാക്കി.

Content Highlights; Ramesh Chennithala press meet nithala press meet